ബെംഗളൂരു: ബെംഗളൂരുവിൽ നിശാ പാർട്ടിയിൽ പങ്കെടുത്ത് ലഹരി ഉപയോഗിച്ച കേസിൽ നടി ഹേമ അറസ്റ്റിൽ. സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ (സിസിബി) ചോദ്യംചെയ്യലിനു പിന്നാലെയാണു നടപടി. രക്ത സാംപിൾ പരിശോധനയിൽ നടി ലഹരി വസ്തുക്കൾ ഉപയോഗിച്ചതായി നേരത്തെ പോലീസ് സ്ഥിരീകരിച്ചിരുന്നു.
ഇലക്ട്രോണിക് സിറ്റിയിലെ ജി.ആർ ഫാംഹൗസിൽ മേയ് 19ന് നടന്ന റെയ്ഡിലാണ് മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ പിടികൂടിയത്. സൺസെറ്റ് ടു സൺറൈസ് വിക്ടറി എന്ന പേരിൽ നടന്ന പാർട്ടിയിൽ തെലുങ്ക് സിനിമ താരങ്ങൾ, ഐ.ടി ജീവനക്കാർ, ഡിജെകൾ എന്നിവർ ഉൾപ്പെടെ നൂറോളം പ്രമുഖരാണു പങ്കെടുത്തിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാർകോട്ടിക്‌സ് വിഭാഗവും സിസിബി പോലീസും സ്ഥലത്തെത്തി റെയ്ഡ് നടത്തിയത്.
പരിശോധനയിൽ എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. തുടർന്നു നടത്തിയ ചോദ്യംചെയ്യലിൽ നടി പാർട്ടിയിൽ പങ്കെടുത്തിട്ടില്ലെന്നായിരുന്നു പോലീസിനെ അറിയിച്ചത്. എന്നാൽ, പാർട്ടിയിൽ പങ്കെടുത്ത 73 പുരുഷന്മാരുടെയും 30 സ്ത്രീകളുടെയും സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നും 59 പുരുഷന്മാരും 27 സ്ത്രീകളും ലഹരി ഉപോയോഗിച്ചതായി പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.
TAGS: BENGALURU UPDATES, CRIME
KEYWORDS: actress hema arrested participating in rave party bengaluru
തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യ രേഖക്ക് സമീപം രൂപപ്പെട്ട ചക്രവാതചുഴി ന്യുനമർദ്ദമായും…
ബെംഗളൂരു: ശ്രീകൃഷ്ണപുരം സാംസ്കാരിക സമിതി ഏര്‍പ്പെടുത്തിയ ഞാറ്റുവേല രാജലക്ഷ്മി സാഹിത്യ പുരസ്കാരം എഴുത്തുകാരന്‍ എസ് നവീന്. 'ലച്ചി' എന്ന രചനയാണ്…
പാലക്കാട്: പാലക്കാട് കല്ലടിക്കോട് വീടിനകത്ത് മൃതദേഹം കത്തിയ നിലയില്‍ കണ്ടെത്തി. വീട്ടുടമയായ അലീമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 73 വയസായിരുന്നു. ഒറ്റയ്ക്കാണ്…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലിഫ്റ്റില്‍ 42 മണിക്കൂർ രോഗി കുടുങ്ങിയ സംഭവത്തില്‍ അഞ്ച് ലക്ഷം രൂപ സർക്കാർ…
പമ്പ: ശബരിമലയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മൂവാറ്റുപുഴ സ്റ്റേഷനിലെ എസ് സി പി ഒ കെ കെ…
മുംബൈ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായി സുരേഷ് കൽമാഡി അന്തരിച്ചു. 81 വയസായിരുന്നു. ദീർഘനാളായി അസുഖബാധിതനായിരുന്നു. പൂനയിലെ ദീനനാഥ്…