ബെംഗളൂരു: ബെംഗളൂരുവിലെ നിശാ പാർട്ടിയിൽ പങ്കെടുത്ത് ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയവർക്ക് വീണ്ടും നോട്ടീസ് അയച്ച് സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് (സിസിബി). തെലുഗു നടി ഹേമ ഉൾപ്പെടെ എട്ട് പേർക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്. ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടിസിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ ആഴ്ചയും ഇവർക്ക് നോട്ടീസ് നൽകിയിരുന്നുവെങ്കിലും ഹേമ ഉൾപ്പെടെയുള്ളവർ നിരവധി ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറുകയും ഒരാഴ്ചത്തെ സമയം കൂടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. മെയ് 17ന് രാത്രിയോടെ ഇലക്ട്രോണിക് സിറ്റിയിലെ ഫാംഹൗസിൽ നടന്ന പാർട്ടിയിലാണ് പോലീസ് റെയ്ഡ് നടത്തിയത്. തുടർന്ന് വൻ തോതിൽ ലഹരിമരുന്ന് ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. പാർട്ടിയിൽ പങ്കെടുത്ത പ്രമുഖർ ഉൾപ്പെടെ 103 പേരുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു. ഇതിൽ നടി ഹേമ ഉൾപ്പെടെ 86 പേർ ലഹരി ഉപയോഗിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു.
കേസിൽ ഇതുവരെ മയക്കുമരുന്ന് കടത്തുകാരും പാർട്ടി സംഘാടകനുമടക്കം 5 പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോൺ കാർഡിൻ്റെ ഉടമ ഗോപാല റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാംഹൗസ്. ഹൈദരാബാദ് ആസ്ഥാനമായുള്ള വാസു എന്നയാളാണ് പാർട്ടി സംഘടിപ്പിച്ചത്.
ബെംഗളൂരു: ദാവൺഗരെ കേരളസമാജം സ്ത്രീ ശാക്തീകരണവും ശിശു ക്ഷേമവും മുൻനിർത്തി 'അവളുടെ ആരോഗ്യം നമ്മുടെ മുൻഗണന' എന്ന പേരില്‍ സംഘടിപ്പിക്കുന്ന…
കൊച്ചി : താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകള്‍. വാശിയേറിയ പോരാട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി…
കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വകാര്യ ആശുപത്രിയിലെ സർജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി…
കൊച്ചി: 'അമ്മ' സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജൻഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്ന് നടൻ ബാബുരാജ്. കേസില്‍ തനിക്ക്…
കൊല്ലം: ആയൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. നിയന്ത്രണംവിട്ട ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവർ സുല്‍ഫിക്കർ, യാത്രക്കാരി…
കൊച്ചി: അഭിനേതാക്കളുടെ സംഘടന അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. ഇന്ന് വൈകിട്ട് 4.30 ഓടെയാവും അന്തിമ ഫലം പ്രഖ്യാപിക്കുക.…