Categories: KERALATOP NEWS

‘ബെം​ഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽവെച്ച് പീഡിപ്പിച്ചു’; സംവിധായകന്‍ രഞ്ജിത്തിനെതിരെ ​ഗുരുതര ആരോപണവുമായി യുവാവ്

കോഴിക്കോട്: സംവിധായകൻ രഞ്ജിത് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന ആരോപണവുമായി കോഴിക്കോട് സ്വദേശിയായ യുവാവ്. 2012ൽ നടന്ന സംഭവത്തിൽ യുവാവ് പരാതി നൽകി. സിനിമയിൽ അവസരം ചോദിച്ച് ചെന്നപ്പോൾ ബെം​ഗളൂരുവിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം നടത്താൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനാണ് യുവാവ് പരാതി നൽകിയത്. കൂടുതൽ പേർ വെളിപ്പെടുത്തലുമായി വരുന്ന സാഹചര്യത്തിലാണ് പരാതി നൽകിയതെന്ന് യുവാവ് വ്യക്തമാക്കി. ഇ-മെയിൽ രൂപത്തിലാണ് അന്വേഷണ സംഘത്തിന് പരാതി നൽകിയത്.

2012- ൽ പ്ലസ്ടുവിനു പഠിക്കുമ്പോൾ കോഴിക്കോട് ബാവൂട്ടിയുടെ നാമത്തിൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്മാരെ കാണാൻ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. വിദ്യാർഥിയായിരുന്ന തന്നോട് ബെം​ഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വരാനാവശ്യപ്പെടുകയും അവിടെവെച്ച് സിനിമയിൽ അവസരം വാ​ഗ്ദാനംചെയ്ത് ക്രൂരമായി പീഡിപ്പിച്ചെന്നും യുവാവ് പരാതിയിൽ വെളിപ്പെടുത്തി. അന്ന് തന്നെ ഇക്കാര്യം ഒരു പ്രമുഖ നടിയെ അറിയിച്ചിരുന്നുവെന്നും എന്നാൽ പ്രതികരിച്ചില്ലെന്നും കോഴിക്കോട് കസബ സ്റ്റേഷനിൽ യുവാവ് നൽകിയ പരാതിയിൽ പറയുന്നു.

ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് രഞ്ജിത്തിനെതിരെ നേരത്തെ ബംഗാളി നടി പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തിന് പടിയിറങ്ങേണ്ടി വന്നിരുന്നു.
<BR>
TAGS : SEXUAL HARASSMENT | RANJITH
SUMMARY : Raped at a five-star hotel in Bengaluru.  A young man has made serious allegations against director Ranjith

Savre Digital

Recent Posts

കനത്ത മഴ: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…

49 minutes ago

പത്താം ക്ലാസ് വിദ്യാർഥിയുടെ കർണപുടം പ്രധാനാധ്യാപകന്‍ അടിച്ചു തകർത്തതായി പരാതി

കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…

1 hour ago

മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ  പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…

2 hours ago

കേരളത്തിൽ ഓടുന്ന 12 ട്രെയിനുകൾക്ക് അധിക സ്​റ്റോപ്പുകൾ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…

2 hours ago

മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ന്യൂഡൽഹി: മഹാരാഷ്ട്ര ​ഗവർണർ സി പി രാധാകൃഷ്ണൻ എൻ‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു…

3 hours ago

ന്യൂയോര്‍ക്ക് സിറ്റിയില്‍ വെടിവെപ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന്…

3 hours ago