ബെംഗളൂരു: നഗരത്തിലെ പൊതു ടാപ്പുകളിൽ ഇതുവരെ സ്ഥാപിച്ചത് അഞ്ച് ലക്ഷം എയറേറ്ററുകളാണെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യൂഎസ്എസ്ബി) അറിയിച്ചു. നഗരത്തിലെ എല്ലാ ടാപ്പുകളിലും എയറേറ്റർ നിർബന്ധമാക്കിയതിനെ തുടർന്നതാണിത്.
ജലസംരക്ഷണ ശ്രമങ്ങൾ ലക്ഷ്യമിട്ട് സർക്കാർ ഓഫീസുകളും മറ്റ് പൊതു സ്ഥലങ്ങളിലും ഉൾപ്പെടെ എല്ലായിടത്തും ടാപ്പുകളിൽ എയറേറ്റർ നിർബന്ധമാക്കിയിട്ടുണ്ട്. എയറേറ്റർ സ്ഥാപിക്കുന്നതിനു ഏപ്രിൽ 30 വരെ ബോർഡ് സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.
എയറേറ്ററുകൾ സ്ഥാപിക്കുന്നതിലൂടെ പ്രതിദിനം 30 ശതമാനം വെള്ളം ലാഭിക്കാൻ കഴിയുമെന്ന് ബോർഡ് ചെയർമാൻ വി. രാം പ്രസാദ് മനോഹർ പറഞ്ഞു. കുടിവെള്ളം അനാവശ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിന് നഗരത്തിലെ 450 പേരിൽ നിന്ന് ബോർഡ് പിഴ ഈടാക്കിയിട്ടുണ്ട്.
The post ബെംഗളൂരുവിലെ പൊതു ടാപ്പുകളിൽ ഇതുവരെ അഞ്ച് ലക്ഷം എയറേറ്ററുകൾ സ്ഥാപിച്ചു appeared first on News Bengaluru.
സുല്‍ത്താന്‍ ബത്തേരി: ഹേമചന്ദ്രന്‍ വധക്കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി വെല്‍ബിന്‍ മാത്യു ആണ് അറസ്റ്റിലായത്.…
കണ്ണൂര്‍: പയ്യന്നൂരിൽ പാചകവാതക ഏജൻസി ജീവനക്കാരനെ ആക്രമിച്ച് രണ്ടുലക്ഷം രൂപ കവർന്നു. ചെറുകുന്നിലെ അന്നപൂർണ ഏജൻസി ജീവനക്കാരനും പയ്യന്നൂർ റൂറൽ…
ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തില്‍ നിന്നും ഭൂമിയില്‍ തിരിച്ചെത്തിയ ശുഭാംശു ശുക്ല ഇന്ത്യയിലെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ച ആദ്യ…
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം സെപ്റ്റംബര്‍ 20ന് പമ്പ തീരത്ത് സംഘടിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍. വിവിധ രാജ്യങ്ങളില്‍ നിന്നായി…
പാലക്കാട്: വാളയാറിൽ കാർ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായ മലർ, ലാവണ്യ എന്നിവരാണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇതിനൊപ്പം വയനാട്, കോഴിക്കോട്,…