ബെംഗളൂരുവിലെ ബൈക്കപകടത്തില്‍ മരണം രണ്ടായി; ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരു നെലമംഗല റോഡിലെ നാഗസാന്ദ്ര ടോള്‍ ഗേറ്റിന് സമീപത്തുവെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ ഒരു മലയാളി യുവാവ് കൂടി മരിച്ചു. ഇടുക്കി കരിമണ്ണൂർ കോട്ടക്കവല മുണ്ടക്കൽ വീട്ടിൽ കുഞ്ഞുമോൻ്റെയും സിസിലിയുടേ മകൻ ലിബിൻ പൗലോസ് (23) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ലിബിൻ  ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപകടത്തിൽ ലിബിൻ്റെ ബന്ധുവായ ഇടുക്കി കഞ്ഞിക്കുഴി മുണ്ടുവേലി മുകളിൽ വീട്ടിൽ ജോഷിയുടെയും റെജിയുടെയും മകൻ ജിജോ ജോഷി (25) മരണപ്പെട്ടിരുന്നു.

വ്യാഴാഴ്ച രാത്രി 10 മണിയോടെ ഇരുവരും ദാസനപുരയില്‍ നിന്നും മത്തിക്കരയിലെ താമസ സ്ഥലത്തേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. കനത്ത മഴയായതിനാല്‍ ഏറെ വൈകിയാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. ജിജോ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു.

കെ.എസ്.യു. ഇടുക്കി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും മുരിക്കാശ്ശേരി പാവനാത്മ കോളേജ് മുൻ ചെയർമാനുമാണ് ജിജോ ജോഷി. ലിബിന്‍ ദാസനപുര ഭാരതി നഴ്‌സിംഗ് കോളേജിലെ ജീവനക്കാരനാണ്. വിവരമറിഞ്ഞ് ഇരുവരുടെയും ബന്ധുക്കള്‍ ബെംഗളൂരുവിലെത്തിയിട്ടുണ്ട്. ജിജോയുടെ മൃതദേഹം നെലമംഗല സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോയി. ലിബിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാളെ നാട്ടിലേക്ക് കൊണ്ടു പോകും. ഭാരതി നഴ്‌സിംഗ് കോളേജ് അധികൃതരും കല വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവര്‍ത്തകരും ആശുപത്രി നടപടിക്രമങ്ങള്‍ക്ക് സഹായം നല്‍കിവരുന്നു.
<br>
TAGS : ACCIDENT | BENGALURU
SUMMARY :Bike accident in Bengaluru; A Malayali youth who was undergoing treatment died, taking the death toll to two

Savre Digital

Recent Posts

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ വ്യാജ ബോംബ് ഭീഷണി

തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയില്‍ ബാങ്കില്‍ ബോംബ് ഭീഷണി. എസ്‌ഐബി ബാങ്കിലെ ഇമെയിലിലേക്കാണ് ഉച്ചയ്ക്ക് 12 മണിയോടുകൂടി ഭീഷണി സന്ദേശം എത്തിയത്.…

17 minutes ago

പേര് ഒഴിവാക്കിയത് അനീതി: വൈഷ്ണ സുരേഷിന്റെ വോട്ട് നീക്കിയ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടടയിലെ യു ഡി എഫ് സ്ഥാനാര്‍ഥി വൈഷ്ണ എസ് എലിനെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ…

45 minutes ago

‘എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും ചികിത്സ, കേവല ദാരിദ്ര്യവിമുക്ത കേരളം’; എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. എല്ലാവര്‍ക്കും വീടും ഭക്ഷണവും ചികിത്സയും ഉറപ്പു വരുത്തുമെന്ന് പ്രകടന പത്രികയില്‍…

2 hours ago

നടി മീരാ വാസുദേവ് മൂന്നാമതും വിവാഹമോചിതയായി

കൊച്ചി: വിവാഹബന്ധം വേര്‍പ്പെടുത്തിയെന്ന് സ്ഥിരീകരിച്ച്‌ നടി മീര വാസുദേവ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കാമറമാനായ വിപിന്‍…

2 hours ago

ബംഗ്ലാദേശ് പ്രക്ഷോഭത്തിന്റെ മറവില്‍ കൂട്ടക്കൊല; ശൈഖ് ഹസീനക്ക് വധശിക്ഷ

ബംഗ്ലാദേശ്: ബംഗ്ലാദേശ് കലാപത്തില്‍ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ ആണ് ശിക്ഷ വിധിച്ചിരിക്കുന്നത്.…

3 hours ago

ഉംറ തീര്‍ഥാടകരുടെ അപകട മരണം: കണ്‍ട്രോള്‍ റൂം തുറന്നു

ജിദ്ദ: സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഞായറാഴ്ച അർദ്ധരാത്രി ഉണ്ടായ റോഡപകടത്തിന്റെ പശ്ചാത്തലത്തില്‍ ജിദ്ദയിലെ ഇന്ത്യൻ കോണ്‍സുലേറ്റില്‍ 24x7 കണ്‍ട്രോള്‍…

5 hours ago