ബെംഗളൂരു: ബെംഗളൂരുവിലെ മോശം റോഡ് കാരണം കഴുത്തിനും നട്ടെല്ലിനും കടുത്ത വേദന അനുഭവിക്കുന്നതായി യുവാവിന്റെ പരാതി. റിച്ച്മോണ്ട് ടൗണിൽ താമസിക്കുന്ന ദിവ്യ കിരണാണ് തനിക്ക് കുഴികളും വെള്ളക്കെട്ടുകളും നിറഞ്ഞ റോഡുകളിൽ ആവർത്തിച്ച് യാത്ര ചെയ്യുന്നത് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതായി പരാതിപ്പെട്ടത്. ഇത് സംബന്ധിച്ച് കിരൺ ബിബിഎംപിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചു. മേയ് 14നാണ് നോട്ടീസ് അയച്ചത്. തനിക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് യുവാവിന്റെ ആവശ്യം.
ആരോഗ്യം മോശമായതു കാരണം അഞ്ച് തവണ ഓര്‍ത്തോ ഡോക്ടറെ കണ്ടതായും ആശുപത്രി സന്ദര്‍ശനങ്ങൾ പതിവാണെന്നും യുവാവ് പരാതിയിൽ ചൂണ്ടിക്കാട്ടി. ദീർഘകാലമായുള്ള വേദന കാരണം ഉത്കണ്ഠ, ഉറക്കമില്ലായ്മ, മാനസിക ബുദ്ധിമുട്ട് എന്നിവയും അനുഭവപ്പെട്ടിട്ടുണ്ടെന്നു കിരണിന്‍റെ അഭിഭാഷകൻ പറഞ്ഞു. രോഗാവസ്ഥക്ക് മാത്രമല്ല, വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിലെ തടസങ്ങൾക്കും നഷ്ടപരിഹാരം നൽകണമെന്നും കിരൺ ആവശ്യപ്പെട്ടു. തകര്‍ന്ന റോഡുകൾ നട്ടെല്ലിന്‍റെയും കഴുത്തിന്‍റെയും അവസ്ഥ വഷളാക്കിയതിനാൽ ഓട്ടോയിലോ ഇരുചക്രവാഹനങ്ങളിലോ യാത്ര ചെയ്യാൻ കഴിയില്ലെന്നും കിരൺ പറഞ്ഞു. 15 ദിവസത്തിനുള്ളിൽ ബിബിഎംപി മറുപടി നൽകിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടി. ബിബിഎംപിക്ക് നൽകിയ നോട്ടീസിന് 10,000 രൂപ ചാർജായി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
TAGS: BENGALURU | BBMP
SUMMARY: Bengaluru man sends legal notice to BBMP, seeks Rs 50 lakh compensation over bad roads
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ച നോർക്ക ഐഡി കാർഡിനുള്ള രണ്ടാംഘട്ട അപേക്ഷകൾ സെക്രട്ടറി ഷിബു ശിവദാസ്, ചാർലി…
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ 'പിഎം ശ്രീ' പദ്ധതിയെ സംബന്ധിച്ച് പുനഃപരിശോധന നടത്താൻ തീരുമാനം. സംസ്ഥാനത്ത് താല്‍ക്കാലികമായി…
ബെംഗളൂരു: മുന്‍മുഖ്യമന്ത്രിയും ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് നേതാക്കളിലൊരാളുമായ സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ സാമൂഹിക പരിഷ്കരണം നടപ്പില്‍…
തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ ക്ഷേമ പെൻഷനില്‍ വൻ വർദ്ധന പ്രഖ്യാപിച്ച് സർക്കാർ. പ്രതിമാസം 400 രൂപയുടെ വർധനയാണ് പ്രഖ്യാപിച്ചത്. ഇതോടെ…
തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ മണ്ണാറക്കയം ബേബി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സി.എസ്. മീനാക്ഷിയുടെ 'പെണ്‍പാട്ടുതാരകള്‍: മലയാള സിനിമാപ്പാട്ടുകളിലെ പെണ്ണാവിഷ്കാരങ്ങള്‍'…
കൊച്ചി: അന്തരിച്ച മുതിർന്ന സി.പി.ഐ.എം നേതാവ് എം.എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനാവശ്യത്തിനായി വിട്ടുനല്‍കാം എന്ന് ഹൈക്കോടതി. ലോറൻസിന്റെ മകള്‍ ആശ…