ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായുള്ള സ്ഥലപരിശോധന ആരംഭിച്ച് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ). എഎഐയിലെ മുതിർന്ന ഉദ്യോഗസ്ഥർ സർക്കാർ നിർദേശിച്ച സ്ഥലങ്ങൾ സന്ദർശിച്ച് പരിശോധന നടത്തിവരികയാണ്. ഓഫീസർ വിക്രം സിങിന്റെ നേതൃത്വത്തിലാണ് സംഘം സ്ഥലം സന്ദർശിക്കുന്നത്. വിമാനത്താവളത്തിന്റെ പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യാൻ സംഘം തിങ്കളാഴ്ച സർക്കാർ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു.
കർണാടക സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനിലെ ഉദ്യോഗസ്ഥനായ ഖുഷ്‌ബൂ ഗോയൽ ചൗധരി, പുതിയ വിമാനത്താവളത്തിന്റെ നടത്തിപ്പിനായി സർക്കാർ നിർദേശിച്ച മൂന്ന് സ്ഥലങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ എഎഐ ടീമിന് നൽകി. കനകപുര റോഡിനടുത്ത് രണ്ട് സഥലങ്ങളും, ഒരെണ്ണം നെലമംഗല-കുനിഗൽ റോഡിനടുത്തുമാണ് വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തങ്ങൾക്കായി സർക്കാർ നിർദേശിച്ച പ്രദേശങ്ങൾ.
സഥലങ്ങൾ സന്ദർശിച്ച ശേഷം, അടുത്ത ഘട്ട വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനായി സംഘം ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് മിനിസ്റ്റർ എംബി പാട്ടീലുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. എഎഐ ജനറൽ മാനേജർ വിക്രം സിങ്, കെ ശ്രീനിവാസ റാവു, മനുജ് ഭരദ്വാജ്, സച്ചിദ നന്ദ് പാണ്ഡെ, സന്തോഷ് കുമാർ ഭാരതി, അമാൻ ചിപ എന്നിവർ സംഘത്തിലുണ്ടാകും.
TAGS: BENGALURU | AIRPORT
SUMMARY: Central team investigates places for BENGALURU second airport
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…
തിരുവനന്തപുരം: കന്യാകുമാരി കടലിനും ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദവും നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് വരുംദിവസങ്ങളിൽ മഴ കനക്കും.…