ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; സ്ഥലപരിശോധന റിപ്പോർട്ട്‌ ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായുള്ള സ്ഥലപരിശോധന സാധ്യത റിപ്പോർട്ട്‌ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) സംഘം സർക്കാരിന് സമർപ്പിക്കുമെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ അറിയിച്ചു. നിലവിൽ മൂന്ന് സ്ഥലങ്ങളാണ് വിമാനത്താവളത്തിനായി എഎഐ സംഘം പരിശോധിച്ചത്. എഎഐ ഓഫീസിലെ ഉദ്യോഗസ്ഥൻ വിക്രം സിങിന്റെ നേതൃത്വത്തിലാണ് സംഘം സ്ഥലപരിശോധന നടത്തിയത്.

കർണാടക സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനിലെ പ്രധാന ഉദ്യോഗസ്ഥനായ ഖുഷ്‌ബൂ ഗോയൽ ചൗധരി, പുതിയ വിമാനത്താവളത്തിന്റെ നടത്തിപ്പിനായി സർക്കാർ നിർദേശിച്ച മൂന്ന് സ്ഥലങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ എഎഐ ടീമിന് നൽകിയിരുന്നു. കനകപുര റോഡിനടുത്ത് രണ്ട് സഥലങ്ങളും, ഒരെണ്ണം നെലമംഗല-കുനിഗൽ റോഡിനടുത്തുമാണ് വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തങ്ങൾക്കായി സർക്കാർ നിർദേശിച്ച പ്രദേശങ്ങൾ. സഥലങ്ങൾ സന്ദർശിച്ച ശേഷം, അടുത്ത ഘട്ട വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനായി സംഘം ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് മന്ത്രി കൂടിയായ എംബി പാട്ടീലുമായി കൂടിക്കാഴ്ച നടത്തും.

എഎഐ ജനറൽ മാനേജർ വിക്രം സിങ്, കെ ശ്രീനിവാസ റാവു, മനുജ് ഭരദ്വാജ്, സച്ചിദ നന്ദ് പാണ്ഡെ, സന്തോഷ് കുമാർ ഭാരതി,അമാൻ ചിപ എന്നിവരാണ് കേന്ദ്രസംഘത്തിലുള്ളത്. വിമാനത്താവളത്തിന്റ പഠനം നടത്തുന്നതിനായി കെഎസ്ഐഐഡിസി ഇതിനോടകം 1.21 കോടി രൂപ എയർപോർട്ട് അതോറിറ്റിക്ക് നൽകിയിട്ടുണ്ട്.

TAGS: BENGALURU | AIRPORT
SUMMARY: Second airport, AAI team expected to submit report in a month, says M.B. Patil

Savre Digital

Recent Posts

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…

4 hours ago

സ്വകാര്യ ബസുകള്‍ക്കിടയിൽ കൈ പെട്ടു, വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…

5 hours ago

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

6 hours ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

7 hours ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

7 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

8 hours ago