ബെംഗളൂരു: ബെംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവള പദ്ധതിക്കായി മൂന്ന് സ്ഥലങ്ങൾ അന്തിമമാക്കി സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച റിപ്പോർട്ട് സർക്കാർ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കൈമാറി. കനകപുര റോഡിനോട് ചേർന്നാണ് രണ്ട് ലൊക്കേഷനുകൾ. രാമനഗരയിലാണ് മറ്റൊരു സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഹരോഹള്ളിക്ക് സമീപത്തെ ലൊക്കേഷൻ ബെംഗളൂരു മെട്രോ ഗ്രീൻ ലൈൻ സ്റ്റേഷനിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ്. വിമാനത്താവള പദ്ധതിക്ക് ഗതാഗതസൗകര്യം നിർണായക ഘടകമാണ്.
നഗരത്തിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ ചുറ്റളവിലാണ് രണ്ടാം വിമാനത്താവളത്തിനായി മൂന്ന് സ്ഥലങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ദേശീയ പാതകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ ലഭ്യമാണെന്ന് സംസ്ഥാന സർക്കാർ മന്ത്രാലയത്തെ അറിയിച്ചു. നഗരത്തിന്റെ 50 കിലോമീറ്റർ ചുറ്റളവിൽ നിർമിക്കുന്ന വിമാനത്താവളം സാമ്പത്തികമായി ലാഭകരമാകുമെന്ന വിലയിരുത്തലിലാണ് മന്ത്രാലയം.
കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം ചൂണ്ടിക്കാട്ടുന്ന സ്ഥലത്ത് വിമാനത്താവളത്തിനായി 4,500 ഏക്കർ ഭൂമി നൽകാൻ തയാറാണെന്ന് സംസ്ഥാന സർക്കാർ മന്ത്രാലയത്തെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്. കനകപുര റോഡിൽ കണ്ടെത്തിയ ഭൂമിയുടെ വിസ്തീർണ്ണം യഥാക്രമം 4,800 ഉം 5,000 ഉം ഏക്കറാണ്. വിമാനത്താവളത്തിനായി കണ്ടെത്തിയ മൂന്നാമത്തെ സ്ഥലം നെലമംഗലയിലെ കുനിഗൽ റോഡിലാണ്. ഏകദേശം 5,200 ഏക്കർ ഭൂമി പദ്ധതിക്കായി ഇവിടെ കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളത്തിനായി നിർദേശിക്കപ്പെട്ടിരികുന്ന സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തും.
ഇതിനായി മന്ത്രാലയം പ്രത്യേക സംഘത്തെ സംസ്ഥാനത്തേക്ക് അയക്കും. വിദഗ്ധ സംഘം നടത്തുന്ന പഠനത്തിൻ്റെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാകും പദ്ധതിക്കായി ഭൂമി അന്തിമമാക്കുക. സാമ്പത്തിക സാധ്യതാ പഠനം ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിശോധിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
TAGS: BENGALURU
SUMMARY: State govt finalises three places for second airport in Bengaluru
കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ,…
ചെന്നൈ: വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ യൂട്യൂബർക്ക് ചുട്ടമറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ്…
കൊല്ലം: കോണ്‍ഗ്രസ് നേതാവായ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് തലച്ചിറ വാര്‍ഡ് അംഗം അബ്ദുള്‍ അസീസിനെതിരെ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചു. അടുത്ത…
ബെംഗളൂരു: റാപ്പിഡോ ഡ്രൈവര്‍ വ്യാജ ആപ് ഉപയോഗിച്ച് യാത്രക്കാരിയില്‍ നിന്ന് അമിത തുക ഈടാക്കാൻ ശ്രമം. മീന ഗോയൽ എന്ന…
മുംബയ്: പ്രശസ്ത നടിയും പിന്നണി ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് അന്ത്യം. സഹോദരൻ…
ബെംഗളൂരു: സംസ്ഥാനത്ത് 2025-26 വർഷത്തെ എസ്എസ്‌എൽസി, രണ്ടാം പി.യു.സി, പരീക്ഷ അന്തിമ ഷെഡ്യൂൾ കെ.എസ്.ഇ.എ.ബി പുറത്തിറക്കി. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 18…