ബെംഗളൂരുവിലെ സ്വകാര്യ സ്കൂളിന് നേരെ ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ സ്കൂളിന് നേരെ ബോംബ് ഭീഷണി. വ്യാഴാഴ്ച ഉച്ചയോടെ സെൻ്റ് മാർക്‌സ് റോഡിലെ ബിഷപ്പ് കോട്ടൺ സ്കൂളിലാണ് ഭീഷണിയുണ്ടായത്. സ്കൂൾ പരിസരത്ത് സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നും അവ ഉടൻ പൊട്ടിത്തെറിക്കുമെന്നും ഇമെയിൽ ലഭിക്കുകയായിരുന്നു. ഇതേതുടർന്ന് മാനേജ്മെന്റ് പോലീസിൽ വിവരമറിയിച്ചു. വിദ്യാർഥികളെ ക്യാമ്പസിൽ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു.

പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. പിന്നീട് ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വെങ്കിട്ടരമണ എന്നയാളുടെ പേരിലാണ് ഇമെയിലുകൾ അയച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

TAGS: BENGALURU | BOMB THREAT
SUMMARY: Hoax bomb threats sent to schools trigger evacuation in Bengaluru

Savre Digital

Recent Posts

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ കായികതാരങ്ങൾക്ക് അവസരം

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ സ്‌പോർട്‌സ് ക്വോട്ടയിൽ കോൺസ്‌റ്റബിൾ ജനറൽ ഡ്യൂട്ടി (ഗ്രൂപ്പ് സി…

4 hours ago

കുളിപ്പിക്കുന്നതിനിടെ കിണറ്റിൽ വീണു; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കണ്ണൂർ: കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് ജാബിർ–മുബഷിറ ദമ്പതികളുടെ മകൻ…

4 hours ago

കൈരളി വെൽഫെയർ അസോസിയേഷൻ ഗുരുവന്ദനം

ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ (കെ.ഡബ്ല്യു.എ) ഗുരുവന്ദനം പുരസ്കാരങ്ങൾ വിതരണം ചെയ്തു. 75 വയസ്സിനു മുകളിലുള്ള മുതിർന്ന അംഗങ്ങൾക്ക് അധ്യാപന…

4 hours ago

എം.ടി. സ്മൃതി സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം നോർത്ത് വെസ്റ്റ് കലാസാഹിത്യവിഭാഗം എം.ടി. സ്മൃതി സംഘടിപ്പിച്ചു. മലയാള സാഹിത്യകാരന്മാരിൽ ഏറ്റവും ജനപ്രീതി നേടിയ ചെറുകഥാകൃത്തും, നോവലിസ്റ്റും…

4 hours ago

പഴം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം; വയോധികന് ദാരുണാന്ത്യം

കണ്ണൂര്‍: പഴം തൊണ്ടയിൽ കുടുങ്ങി 62കാരൻ മരിച്ചു. ചക്കരക്കലിൽ ആണ് സംഭവം. കാപ്പാട് പെരിങ്ങളായി കുടക്കര ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം…

4 hours ago

കോഴിക്കോട് ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം ഉണ്ടായെന്ന് നാട്ടുകാർ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നേരിയ ഭൂചനം അനുഭവപ്പെട്ടെന്ന് നാട്ടുകാർ. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാടാണ് വൈകിട്ട് 4.45ന് ഭൂചലനം ഉണ്ടായത്. വൈകിട്ട്…

4 hours ago