ബെംഗളൂരു: ബെംഗളൂരുവിലെ 279 അനധികൃത ലേഔട്ടുകളിൽ നിന്ന് സൈറ്റുകളോ വീടുകളോ വാങ്ങരുതെന്ന് മുന്നറിയിപ്പ് നൽകി നഗര വികസന അതോറിറ്റി (ബിഡിഎ). അനധികൃതമായി കൈവശപ്പെടുത്തിയ 279 ലേഔട്ടുകളുടെയും പട്ടിക ബിഡിഎ പ്രസിദ്ധീകരിച്ചു. കാർഷിക ഭൂമിയെ നിയമവിരുദ്ധമായ മാർഗങ്ങളിലൂടെയാണ് കെട്ടിടനിർമാണത്തിനായി ഉപയോഗിച്ചതെന്ന് ബിഡിഎ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവയിൽ 52 എണ്ണം ബിദരഹള്ളി ഹോബ്ലിയിലും, 16 എണ്ണം യെലഹങ്ക ഹോബ്ലിയിലും, 29 ജല ഹോബ്ലിയിലും, 41 കെംഗേരിയിലും, 4 ഉത്തരഹള്ളിയിലും, 53 ജിഗനിയിലും, 14 ബെഗൂരിലും, സർജാപുരയിൽ 29, കെആർ പുരത്ത് 5, എട്ട് സൈറ്റുകൾ വർത്തൂരിലുമാണുള്ളത്. ഏതെങ്കിലും ലേഔട്ടിൽ സൈറ്റുകളോ വീടുകളോ വാങ്ങാൻ പണം നിക്ഷേപിക്കുന്ന പൊതുജനങ്ങൾ ഭൂമിയുടെ യഥാർത്ഥ രേഖകൾ ആർടിഒ വഴിയോ വില്ലേജ് ഓഫിസ് വഴിയോ വാങ്ങി പരിശോധിക്കേണ്ടതാണെന്ന് ബിഡിഎ ഉദ്യോഗസ്ഥർ വിശദീകരിച്ചു.
ബിബിഎംപി, ബിഡിഎ പരിധിയിലെ അനധികൃത ലേഔട്ടുകളുടെ കൃത്യമായ എണ്ണം കണ്ടെത്തുന്നതിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് ബിഡിഎ ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ അനധികൃതമാണെന്ന് കണ്ടെത്തിയ 279 സൈറ്റുകളിൽ നിരവധി കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ട്. ഇവ പൊളിച്ചുനീക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
#BDA unearths 279 unauthorized #layouts in #Bengaluru, cautions #public against investing
Read more: https://t.co/HShwAN2AwT
— NewsFirst Prime (@NewsFirstprime) April 22, 2024
The post ബെംഗളൂരുവിലെ 279 സൈറ്റുകൾ വാങ്ങുന്നതിനെതിരെ മുന്നറിയിപ്പുമായി വികസന അതോറിറ്റി appeared first on News Bengaluru.
ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കു 9 ആപ്പുകളിൽ നിന്നു കൂടി ക്യുആർ ടിക്കറ്റുകളെടുക്കാം. ഈസ്മൈട്രിപ്പ്, ഹൈവേ ഡിലൈറ്റ്, മൈൽസ് ആൻഡ്…
ബെംഗളൂരു: സഹോദരിയാണെന്നു പറഞ്ഞ് ജ്വല്ലറികളിൽ നിന്ന് യുവതി സ്വർണാഭരണങ്ങളും 10 കോടി രൂപയും തട്ടിയെടുത്ത കേസിൽ മുൻ എംപിയും കോൺഗ്രസ്…
മടിക്കേരി: കുടകിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു. കുടക് ജില്ലയിലെ പൊന്നപ്പസന്തെ ഗ്രാമത്തിലാണ് സംഭവം. പ്രദേശവാസിയായ അജയ് എന്ന സൈക്കിൾ…
ന്യൂഡൽഹി: രാജ്യത്തെ 40 സ്വകാര്യ മെഡിക്കൽ കോളേജുകളിൽ സിബിഐ റെയ്‌ഡ്. മെഡിക്കൽ കോളേജുകൾക്കും ഫാർമസി കോളജുകൾക്കും അംഗീകാരം നൽകുന്നതിൽ ക്രമക്കേട്…
ബെംഗളൂരു: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ മുഖ്യപ്രതിയെന്ന് കരുതുന്ന…
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ യെല്ലോ…