ബെംഗളൂരുവില്‍ കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് അപകടം; ആറ് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കർണാടക നെലമംഗലയിലെ ബേഗൂരിൽ കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറിമറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി വീണ് കാർ തകർന്നടിഞ്ഞു. അപകടത്തിൽ കാറിനുള്ളിൽ ഉണ്ടായിരുന്ന രണ്ടുകുട്ടികളടക്കം ആറുപേർക്ക് ദാരുണാന്ത്യം. ദേശീയപാത 48-ലാണ് അപകടമുണ്ടായത്. വിജയപുരയിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോയവർ സഞ്ചരിച്ച വോള്‍വോ കാറാണ് അപകടത്തില്‍പ്പെട്ടത്.

തുമകുരുവിലേക്ക് പോകുകയായിരുന്നു കണ്ടെയ്‌നര്‍ ലോറി. വോള്‍വോ കാറും ലോറിയും ഒരേ ദിശയിലായിരുന്നു. മറ്റൊരു ട്രക്കുമായി കണ്ടെയ്‌നര്‍ ലോറി കൂട്ടിയിടിച്ച്‌ രണ്ടു ട്രക്കുകളും മറിഞ്ഞു. ഒരു കണ്ടെയ്‌നര്‍ ലോറി കാറിന് മുകളിലേക്കാണ് മറിഞ്ഞത്. കാറിലുണ്ടായിരുന്ന ആറുപേരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ക്രെയിൻ ഉപയോഗിച്ചാണ് ലോറി കാറിന് മുകളില്‍നിന്ന് കണ്ടെയ്‌നര്‍ ലോറി മാറ്റിയത്. മൃതദേഹങ്ങള്‍ നീലമംഗല സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

TAGS : BENGALURU | ACCIDENT
SUMMARY : Container lorry overturns on top of car in Bengaluru accident; Six people died

Savre Digital

Recent Posts

മലപ്പുറത്ത് വിവിധയിടങ്ങളില്‍ ഭൂമിക്കടിയില്‍ നിന്നും വലിയ ശബ്ദവും പ്രകമ്പനവും; ഭൂമി കുലുക്കമുണ്ടായതായി സംശയം

മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രാത്രിയോടെ ഭൂമിക്കടിയില്‍ നിന്നും വലിയ ശബ്ദവും നേരിയ പ്രകമ്പനവും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച…

16 minutes ago

പുതിയ തൊഴിൽ നിയമം; ഫെബ്രുവരി 12ന് പൊതു പണിമുടക്ക്

ന്യൂഡൽഹി: പുതിയ തൊഴിൽ നിയമം, വിബി-ജി റാം ജി നിയമം തുടങ്ങിയവ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 2026 ഫെബ്രുവരി 12ന് പൊതു…

22 minutes ago

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ; പ്രകാശ് രാജ് ബ്രാൻഡ് അംബാസഡർ

ബെംഗളൂരു: 17-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി 26 വരെ നടക്കും. ശാക്തീകരണമാണ് ഇത്തവണത്തെ പ്രമേയം.…

29 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം കല്ലറ സ്വദേശി കെ. ശ്രീധരകുറുപ്പ് (88)  ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ എന്‍ജിഇഎഫ് ജീവനക്കാരനാണ്. ഉദയനഗറിലായിരുന്നു താമസം. ഭാര്യ:…

10 hours ago

ചിത്രീകരണത്തിനിടെ അപകടം; വിനായകൻ ആശുപത്രിയിൽ

കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് നടൻ വിനായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോള്‍ എല്ലിന് പരുക്കേറ്റതിനെ തുടര്‍ന്നു താരത്തെ കൊച്ചിയിലെ…

10 hours ago

ക്രിസ്മസ്-പുതുവത്സര തിരക്ക്: മംഗളൂരു- ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ക്രിസ്മസ് പുതുവത്സര അവധിക്കാല തിരക്ക് പരിഗണിച്ച് മംഗളൂരു- ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍  അനുവദിച്ച് റെയില്‍വേ. മംഗളൂരു ജങ്‌ഷൻ…

11 hours ago