Categories: KERALATOP NEWS

ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് രണ്ടുകോടിയുടെ മയക്കുമരുന്ന് കടത്തിയ സംഭവത്തിൽ യുവതി അറസ്റ്റില്‍

ബെംഗളൂരുവില്‍ നിന്ന്‌ വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശി ജുമി (24 )ആണ് വെള്ളിയാഴ്ച ബെംഗളൂരുവില്‍ നിന്നും പോലീസിന്റെ പിടിയിലായത്. മേയ് 19നാണ് പുതിയങ്ങാടി എടയ്ക്കല്‍ ഭാഗത്തെ വാടകവീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ടുകോടിയിലധികം വിലവരുന്ന മയക്കുമരുന്ന് പോലീസ് പിടികൂടുകയായിരുന്നു.

ബെംഗളൂരുവില്‍ നിന്നും മയക്കുമരുന്ന് കോഴിക്കോട്ടേക്ക് കടത്തിയത് യുവതിയാണെന്നാണ് പോലീസ് പറയുന്നത്. നേരത്തെ ഈ കേസില്‍ രണ്ടുപേരെ പോലീസ് പിടികൂടിയിരുന്നു. പെരുവണ്ണാമൂഴി സ്വദേശി ആല്‍ബിന്‍, ഷൈന്‍ ഷാജി എന്നിവരാണ് പിടിയിലായത്. കോഴിക്കോട് ബീച്ച്, മാളുകളുടെ പരിസരം കേന്ദ്രീകരിച്ച് ലഹരികച്ചവടം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

പിടിയിലായ ഷൈൻ ഷാജി സമാനകേസുകളിൽ രണ്ടുവര്‍ഷം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിലിൽനിന്ന്‌ പരിചയപ്പെട്ട പുതിയ ആളുകളുമായി ശിക്ഷകഴിഞ്ഞ് വീണ്ടും ലഹരിക്കച്ചവടത്തിലേക്ക് വരുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
<br>
TAGS :  DRUG ARREST | KOZHIKODE
SUMMARY : Drugs worth two crores were smuggled from Bengaluru to Kozhikode; The woman was arrested

 

Savre Digital

Recent Posts

ജനവാസ മേഖലയില്‍ കടുവ: വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധി

കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…

13 minutes ago

പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് പിന്നില്‍ ലഷ്‌കര്‍; കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…

21 minutes ago

ഇരപഠിത്തം പ്രകാശനം ചെയ്തു

ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…

59 minutes ago

വായുമലിനീകരണം രൂക്ഷം; ഡൽഹിയില്‍ നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി

ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോ​ഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…

1 hour ago

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് മരണം; ഒരാളുടെ നില ഗുരുതരം

കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…

2 hours ago

പാ​ല​ക്കാ​ട് ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു; നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​യ​ന്ത്ര​ണം

പാലക്കാട്‌: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…

2 hours ago