ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന രണ്ട് മലയാളി യുവാക്കള്‍ വാഹനമിടിച്ച് മരിച്ചു. തിരൂര്‍ പയ്യനങ്ങാടി മച്ചിന്‍ച്ചേരി ഹൗസില്‍ കബീര്‍ – അസ്‌നത്ത് ദമ്പതികളുടെ മകന്‍ ജംഷി (23), പെരിന്തല്‍മണ്ണ രാമപുരം മേലേടത്ത് ഹൗസിൽ ഇബ്രാഹിം സുലൈഖ ദമ്പതികളുടെ മകൻ ബിൻഷാദ് എം (25) എന്നിവരാണ് മരിച്ചത്. തമിഴ്‌നാട് ധര്‍മ്മപുരി പാലക്കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്.
ബെംഗളൂരുവില്‍ അവസാന വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥിയാണ് ജംഷി. ബിന്‍ഷാദ് ബെംഗളൂരുവില്‍ നഴ്‌സായി ജോലിചെയ്യുകയാണ്. 2 ബൈക്കുകളിലായി കൂട്ടുകാരോടെപ്പം നാട്ടിലേക്ക് തിരിക്കുകയായിരുന്നു ഇരുവരും. യാത്രക്കിടെ റോഡരികില്‍ ബൈക്ക് നിര്‍ത്തി ചായക്കുടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കുതിച്ചെത്തിയ ഫോര്‍ച്യൂണര്‍ കാര്‍ ഇരുവരേയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
വിവരമറിഞ്ഞ് ഇരുവരുടേയും ബന്ധുക്കള്‍ ധര്‍മ്മപുരിയിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം ധര്‍മ്മപുരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
<BR>
TAGS : ACCIDENT | TAMILNADU,
SUMMARY : Road accident near Dharmapuri; Two Malayali youths died
കൊച്ചി: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍. പിടികൂടാനുള്ള ശ്രമം പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്. റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ…
കോട്ടയം: കോട്ടയം ജില്ലയുടെ അൻപതാമത് കലക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റു. ബുധനാഴ്ച രാവിലെ 10.30 ന് കളക്‌ട്രേറ്റിലെത്തിയ അദ്ദേഹത്തിന് സ്ഥാനമൊഴിഞ്ഞ…
കൊല്‍ക്കത്ത: മുതിർന്ന ബംഗാളി നടി ബസന്തി ചാറ്റർജി (88) കൊല്‍ക്കത്തയിലെ വീട്ടില്‍ അന്തരിച്ചു. വളരെക്കാലമായി അർബുദ ബാധിതയായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ…
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളൂരുവിന്റെ വാർഷിക പൊതുയോഗം മേടരഹള്ളിയിലെ ഓഫീസിൽ നടന്നു.അധ്യക്ഷൻ ആര്‍ ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. സി…
കൊച്ചി: കോടതിയില്‍ സാന്ദ്ര തോമസിന് തിരിച്ചടി. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള പത്രിക തള്ളിയതിനെതിരായി സമർപ്പിച്ച ഹർജി കോടതി…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ നേരിയ ഇടിവ്. ഇന്ന് ഒരു പവന് 40 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവൻ…