ബെംഗളൂരു: ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണപ്പെട്ടു. മലപ്പുറം തിരൂർ കല്ലിങ്ങലകത്ത് സ്വദേശി മുജീബ് റഹ്മാന്റെ മകന് അബൂബക്കര്‍ സയ്യാ(23)നാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12.10-ന് വൈറ്റ്ഫീല്‍ഡ് വര്‍ത്തൂര്‍ പോലീസ് സ്റ്റേഷന് മുന്നിലാണ് അപകടം നടന്നത്. സയ്യാന്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന ലോറിയിടിക്കുകയായിരുന്നു. തെറിച്ചുവീണ സയ്യാന്റെ ദേഹത്തുകൂടി ലോറി കയറിയിറങ്ങിയാണ് അപകടം. സംഭവസ്ഥലത്തു വെച്ചുതന്നെ സയ്യാന്‍ മരണപ്പെട്ടു.
ബെംഗളൂരുവിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. സുഹൃത്തിനെ റൂമിലാക്കിയ ശേഷം ഹോട്ടലില്‍നിന്ന് ഭക്ഷണം വാങ്ങി താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സയ്യാനെ ഇടിച്ചിട്ട ലോറി നിര്‍ത്താതെ പോയി. സംഭവത്തില്‍ കാഡുഗൊഡി ട്രാഫിക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇടിച്ചിട്ട ലോറിക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
മൃതദേഹം വൈദേഹി ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബെംഗളൂരു കെഎംസിസിക്ക് കീഴിലുള്ള ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമങ്ങൾ ചെയ്തു നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ് റജീന. സഹോദരങ്ങൾ: അബൂബക്കർ റയ്യാൻ, ഫാത്തിമ സിയ. ഖബറടക്കം കാവഞ്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
<BR>
TAGS : BIKE ACCIDENT | MALAYALI YOUTH
SUMMARY : A Malayali youth died in a car accident in Bengaluru
ശ്രീനഗർ: ഡൽഹി ചെങ്കോട്ടയിൽ സ്ഫോടനം നടത്തിയ മുഖ്യ പ്രതി ഡോ. ഉമർ നബിയുടെ വീട് സുരക്ഷാ ഏജൻസികൾ ബോംബ് വച്ച്…
പറ്റ്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിടുമ്പോൾ, പോസ്റ്റൽ വോട്ടുകളിൽ വ്യക്തമായ ആധിപത്യവുമായി എൻഡിഎ.…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പ് നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ. രാവിലെ 11 മുതൽ പത്രിക നൽകാം. തെരഞ്ഞെടുപ്പ് വിജ്ഞാപനം…
ബെംഗളൂരു: ബെംഗളൂരുവിലെ എഴുത്തുകാരുടെയും സാഹിത്യ പ്രവർത്തകരുടെയും ഒത്തുചേരല്‍ 'സർഗ്ഗസംഗമം ' നവംബർ 16-ന് ഇസിഎ ഹാളിൽ നടക്കും. രാവിലെ ഒൻപതിന്…
ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി ഇന്നറിയാം. 243 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ 46 കേന്ദ്രങ്ങളിൽ രാവിലെ എട്ടിന് ആരംഭിക്കും. എട്ടരയോടെ…
ബെംഗളൂരു: ബെന്നാർഘട്ട ദേശീയോദ്യാനത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ വിനോദ സഞ്ചാരിക്ക് പരുക്ക്. ചെന്നൈയിൽ നിന്നെത്തിയ വഹീദ ബാനു എന്ന സ്ത്രീക്കാണ് പരുക്കേറ്റത്.…