കൊച്ചി: ആലുവയില്‍ ഒരു കിലോ എം.ഡി.എം.എ യുമായി യുവതിയെ പിടികൂടിയ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പൊന്നാനി വെളിയംകോട് സ്വദേശി ജുറൈദ് (29), തോപ്പുംപടി കരുവേലിപ്പടി സ്വദേശി ആബിദ് (34) എന്നിവര്‍ക്കെതിരായാണ് ആലുവ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ജൂണിൽ പ്രത്യേക അന്വേഷകസംഘം നടത്തിയ പരിശോധനയിൽ ആലുവ റെയിൽവേ സ്റ്റേഷനിൽവച്ചാണ് ഒരുകിലോ എംഡിഎംഎയുമായി മംഗളൂരു മുനേശ്വര നഗര്‍ സ്വദേശിനി സർമീൻ അക്തർ (26) പിടിയിലായത്. ഡൽഹിയിൽനിന്ന് വാട്ടർ ഹീറ്ററിൽ ഒളിപ്പിച്ച് ട്രെയിനിൽ കടത്തുകയായിരുന്നു എംഡിഎംഎ. കേസിൽ മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് സ്വദേശി സഫീറും (35) പിടിയിലായി.
ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ജുറൈദും ആബിദുമാണ് ബെംഗളൂരുവിൽനിന്ന് എം.ഡി.എം.എ കൊടുത്തുവിടുന്നതെന്ന് വെളിപ്പെട്ടത്. ഇരുവരും അവിടെ സ്ഥിരമായി തങ്ങി വൻതോതിൽ മയക്കുമരുന്ന് ശേഖരിച്ച് ഇടനിലക്കാരെ കണ്ടെത്തി നാട്ടിലെത്തിക്കുകയാണ് പതിവെന്ന് പോലീസ് പറയുന്നു. ഇവര്‍ രണ്ടുപേരും ജൂണ്‍ 18 മുതല്‍ ഒളിവിലാണ്. ഇരുവരെയും കുറിച്ച് വിവരം ലഭിക്കുന്നവർ 94979 87114, 94979 80506 എന്നീ നമ്പറിൽ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
<BR>
TAGS : CRIME | DRUGS CASE | ALUVA
SUMMARY : Drug smuggling from Bengaluru; Lookout notice against two persons
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.…
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തില്‍ രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയില്‍ രേഖപ്പെടുത്തി. ബംഗാള്‍…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻഇടിവ്. പവന് 1,440 രൂപ കുറഞ്ഞ് 91,720 രൂപയും ഗ്രാമിന് 180 രൂപ കുറഞ്ഞ്…
കൊച്ചി: എറണാകുളത്ത് 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസില്‍ അമ്മയെയും അവരുടെ ആണ്‍സുഹൃത്തിനെയും എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ…
ശ്രീനഗർ: ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ മരണസംഖ്യ ഒമ്പത് ആയി ഉയർന്നു. 29 പേർക്ക് പരുക്കേറ്റു.…
തലശ്ശേരി: പാനൂർ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകനും ബി.ജെ.പി നേതാവുമായ പ്രതിക്കുള്ള ശിക്ഷ തലശ്ശേരി പോക്സോ…