Categories: KARNATAKATOP NEWS

ബെംഗളൂരുവിൽ അടുത്ത ആറ് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത ആറ് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. അടുത്ത ദിവസങ്ങളിൽ നഗരത്തിലെ താപനില ഉയർന്ന താപനില 30 ഡിഗ്രി സെൽഷ്യസിലും താഴ്ന്നത് 21 ഡിഗ്രി സെൽഷ്യസിലും എത്തുമെന്ന് ഐഎംഡി അറിയിച്ചു. നഗരത്തിൽ ആഴ്‌ച മുഴുവൻ ഇടവിട്ടുള്ള മഴ അനുഭവപ്പെടും.

സെപ്റ്റംബർ 13 വരെ, നേരിയ മഴയും ഇടിയും മിന്നലോടും കൂടിയ മഴയാണ് ലഭിക്കുക. സെപ്റ്റംബർ 14 മുതൽ 16 വരെ അതിശക്തമായ കാറ്റോടു കൂടിയ മഴയ്ക്കാണ് സാധ്യതയെന്നും ഐഎംഡി പ്രവചിച്ചു. സംസ്ഥാനത്തിൻ്റെ തീരദേശ ജില്ലകളിലും മലയോര മേഖലകളിലും വ്യാപകമായ മഴ ലഭിക്കുമെന്നും ഐഎംഡി അറിയിച്ചു.

TAGS: KARNATAKA | RAIN
SUMMARY: IMD predicts heavy rainfall for six days in bengaluru

Savre Digital

Recent Posts

തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബീനാ മുരളിയെ സിപിഐയിൽ നിന്ന് പുറത്താക്കി

തൃശൂർ: സിപിഐയിൽ നിന്ന് രാജിവെച്ച തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബീനാ മുരളിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. കൃഷ്ണാപുരത്ത്…

2 minutes ago

വോട്ടർപട്ടികയിൽ പേരില്ല, സംവിധായകൻ വി.എം. വിനുവിനും മത്സരിക്കാനാകില്ല; ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ്

കോഴിക്കോട്: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ സംവിധായകൻ വി.എം. വിനുവിന് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. കോൺഗ്രസിന്‍റെ കോഴിക്കോട് മേയർ സ്ഥാനാർഥിയായിരുന്നു…

23 minutes ago

ഡൽഹി സ്ഫോടനം; ഗൂഢാലോചനയിൽ ഭാഗമായ പ്രതി കശ്മീരിൽ പിടിയിൽ

ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യാസിർ ബിലാൽ വാനി എന്ന ഡാനിഷാണ് പിടിയിലായത്. ശ്രീ​ഗനറിൽ വച്ചാണ് യുവാവിനെ…

46 minutes ago

പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണി; ബെംഗളൂരുവിലെ ഈ സ്ഥലങ്ങളില്‍ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ വിവിധ വാണിജ്യ, താമസ മേഖലകളിൽ  നാളെ വൈദ്യുതി മുടങ്ങും. അഡുഗോഡി പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലണ് വൈദ്യുതി…

2 hours ago

തിരുവനന്തപുരത്ത് 19-കാരനെ സുഹൃത്ത് കുത്തിക്കൊന്നു

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ 19കാരന്‍ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തൈക്കാടിന് സമീപം നടന്ന ഒരു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അലന്‍…

3 hours ago

തത്ത്വമസി വെൽഫെയർ അസോസിയേഷന്‍ നോർക്ക കെയർ ബോധവത്ക്കരണ ക്യാമ്പ്

ബെംഗളൂരു: തത്ത്വമസി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നോർക്ക കെയർ/ ഐ.ഡി കാർഡ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കോർ കമ്മിറ്റി അംഗം…

3 hours ago