ബെംഗളൂരു: ബെംഗളൂരുവിൽ വ്യാഴാഴ്ച മുതൽ നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. മഴ ലഭിക്കുന്നതിനാൽ ഉയർന്ന താപനിലിൽ കുറവ് വരുവാനുള്ള സാധ്യതയുണ്ട്. നിലവിൽ പല ദിവസങ്ങളിലും 35 ഡിഗ്രിയോളം നഗരത്തിൽ അനുഭവപ്പെട്ടിട്ടുണ്ട്. മഴ തുടങ്ങുന്നതോടെ താപനില 33 ഡിഗ്രി സെൽഷ്യസായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ദിവസങ്ങളിലെ കുറഞ്ഞ താപനില 21 ഡിഗ്രിയും ആയിരിക്കും.
ബുധനാഴ്ച ബെംഗളൂരുവിൽ ഭാഗികമായി മേഘാവൃമായ ആകാശമാണ് രേഖപ്പെടുത്തിയത്. കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 35 ഡിഗ്രി സെൽഷ്യസും ആയിരുന്നു. കഴിഞ്ഞയാഴ്ച പെയ്ത മിതമായ മഴയ്ക്കു ശേഷം തെളിഞ്ഞ കാലാവസ്ഥയും ചില ദിവസങ്ങളിൽ മൂടിക്കെട്ടിയ അന്തരീക്ഷവുമായിരുന്നു ബെംഗളൂരുവിൽ അനുഭവപ്പെട്ടത്.
അതേസമയം കുടക്, ദക്ഷിണ കന്നഡ, ഹാസൻ, ചിക്കമഗളൂർ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവയുൾപ്പെടെയുള്ള ജില്ലകളിൽ അടുത്ത നാല് ദിവസത്തേക്ക് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുമുണ്ട്.
TAGS: BENGALURU | RAIN
SUMMARY: Heavy rain to lash in parts of Bengaluru four days
കോട്ടയം: തലയോലപ്പറമ്പില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ കണ്ടെയ്‌നര്‍ ലോറി കയറി മരിച്ചു. അടിയം ശ്രീനാരായണ വിലാസത്തില്‍ പ്രമോദ് സുഗുണന്റെ…
തൃശൂർ: സിപിഐയിൽ നിന്ന് രാജിവെച്ച തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബീനാ മുരളിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. കൃഷ്ണാപുരത്ത്…
കോഴിക്കോട്: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ സംവിധായകൻ വി.എം. വിനുവിന് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. കോൺഗ്രസിന്‍റെ കോഴിക്കോട് മേയർ സ്ഥാനാർഥിയായിരുന്നു…
ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യാസിർ ബിലാൽ വാനി എന്ന ഡാനിഷാണ് പിടിയിലായത്. ശ്രീഗനറിൽ വച്ചാണ് യുവാവിനെ…
ബെംഗളൂരു: നഗരത്തിൽ വിവിധ വാണിജ്യ, താമസ മേഖലകളിൽ നാളെ വൈദ്യുതി മുടങ്ങും. അഡുഗോഡി പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലണ് വൈദ്യുതി…
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ 19കാരന്‍ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തൈക്കാടിന് സമീപം നടന്ന ഒരു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അലന്‍…