ബെംഗളൂരുവിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ വിവിധയിടങ്ങളിലായി ഒറ്റപ്പെട്ട കനത്ത മഴ ലഭിച്ചിരുന്നു. വ്യാഴാഴ്ച നഗരത്തിൽ കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും ആണ്. ഇതോടൊപ്പം ഇടവിട്ടുള്ള മിതമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അടുത്ത നാല് ദിവസങ്ങളിൽ വൈകുന്നേരത്തോടെ താപനില 22 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുമെന്ന് ഐഎംഡി പ്രവചിച്ചു. 15 കി.മീ/മണിക്കൂർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. എയർ ക്വാളിറ്റി ഇൻഡക്‌സ് 23.0 ആയി തുടരും. ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാൻ മഴ പെയ്യുന്ന സമയങ്ങളിൽ അടിപ്പാതകളിലൂടെ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ട്രാഫിക് പോലീസ് നിർദേശിച്ചിട്ടുണ്ട്.

TAGS: BENGALURU | RAIN
SUMMARY: Heavy rainfall predicted across bengaluru over next four days

Savre Digital

Recent Posts

മലപ്പുറത്ത് ദേശീയപാതയില്‍ വാഹനാപകടം; ഒരു മരണം

മലപ്പുറം: കോട്ടക്കലില്‍ ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട്ടില്‍ ചരക്ക് ലോറിക്ക് പുറകില്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മിനി ലോറി ഡ്രൈവര്‍ മരിച്ചു.…

1 minute ago

ഭാര്യയുമായി അവിഹിത ബന്ധം; ബെംഗളൂരുവില്‍ യുവാവ് തന്റെ ബാല്യകാല സുഹൃത്തിനെ കൊലപ്പെടുത്തി

ബെംഗളൂരു: ഭാര്യയുമായിഅവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് തന്റെ ബാല്യകാല സുഹൃത്തിനെ കൊലപ്പെടുത്തി. പടിഞ്ഞാറൻ ബെംഗളൂരുവിലെ  മച്ചോഹള്ളി ഡിഗ്രൂപ്പ് ലേഔട്ട്…

20 minutes ago

കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും

കൊച്ചി: കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത കേസിൽ പ്രതി റമീസിന്‍റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും. ചോദ്യം ചെയ്ത ശേഷം അറസ്റ്റ്…

50 minutes ago

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാസറഗോഡ്, കണ്ണൂർ ജില്ലകളിൽ ഇന്ന്  യെല്ലോ…

1 hour ago

വോട്ടര്‍ പട്ടിക ക്രമക്കേട്; ആരോപണങ്ങള്‍ക്കിടെ സുരേഷ് ഗോപി ഇന്ന് തൃശൂരിലെത്തും, പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും

തൃശ്ശൂര്‍: വോട്ടര്‍പ്പട്ടിക ക്രമക്കേട് വിവാദങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിലെത്തും. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ കേന്ദ്രമന്ത്രി തൃശൂരിലേക്ക് തിരിച്ചു.…

1 hour ago

തുമകൂരുവില്‍ മനുഷ്യ ശരീരം വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറുകളിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപ്പെടുത്തിയത് ഭാര്യാമാതാവിനെ, ദന്തഡോക്ടർ അറസ്റ്റിൽ

ബെംഗളൂരു: തുമകൂരു ജില്ലയിലെ കൊറഡഗരെയിൽ മനുഷ്യ ശരീരം വെട്ടിനുറുക്കി പ്ലാസ്ടിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട ആളെ…

1 hour ago