ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയാ മഴ ലഭിച്ചേക്കും ഇതോടെ നഗരത്തിലെ പരമാവധി താപനില കുറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഐഎംഡി അറിയിച്ചു.
അടുത്ത രണ്ട് ദിവസങ്ങളിൽ നഗരത്തിലെ പരമാവധി, കുറഞ്ഞ താപനില 36 ഡിഗ്രി സെൽഷ്യസിനും 20 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ആയിരിക്കും. മഴയ്ക്ക് ശേഷം പരമാവധി താപനില 30 ഡിഗ്രി സെൽഷ്യസ് ആയി കുറഞ്ഞേക്കും.
ഏപ്രിൽ 1 മുതൽ 3 വരെ കർണാടകയിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും ഐഎംഡി പ്രവചിച്ചു. ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ബെളഗാവി, ധാർവാഡ്, ഗദഗ്, ചിക്കമഗളൂരു, ഹാസൻ, കുടക്, മൈസൂരു എന്നിവിടങ്ങളിൽ ഏപ്രിൽ മൂന്ന് വരെ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുമുണ്ട്. ഈ ജില്ലകളിൽ തീവ്രമായ മഴയും ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടായേക്കുമെന്ന് ഐഎംഡി അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ തോതിൽ മഴ പെയ്യുന്നുണ്ട്. വിജയനഗർ, ശിവമൊഗ, തുമകുരു, മാണ്ഡ്യ, കോലാർ, ദാവൻഗെരെ, ചിത്രദുർഗ, ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ, യാദ്ഗിർ, വിജയപുര, റായ്ച്ചൂർ, കോപ്പാൾ, കലബുർഗി, ബിദർ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ കാറ്റും മഴയും ലഭിച്ചിരുന്നു.
TAGS: RAIN | KARNATAKA
SUMMARY: Bengaluru to witness heavy rainfall for coming days
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില് മനുഷ്യര് കൊല്ലപ്പെടുന്ന സംഭവങ്ങള് വര്ധിച്ചുവരുന്ന പശ്ചാത്തലത്തില് ബന്ദിപ്പൂര്, നാഗര്ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്ത്തനങ്ങള്…
ന്യൂഡല്ഹി: ഡല്ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്ത്ത് സോണ് 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില് പദ്ധതിയുടെ ആദ്യ ഘട്ട അലൈന്മെൻ്റിന് അംഗീകാരം. ടെക്നോപാര്ക്കിന്റെ മൂന്ന് ഫേസുകള്, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന് ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര് ദേവസ്വം ബോര്ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. സര്ക്കാര്…