ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച പാക് പൗരനും, ബംഗ്ലാദേശ് സ്വദേശിനിയായ ഭാര്യയും, ബന്ധുക്കളും പിടിയിൽ. അനേകൽ ജിഗനിയിലെ അപ്പാർട്ട്‌മെൻ്റിൽ നിന്ന് റാഷിദ് അലി സിദ്ദിഖിയെയും കുടുംബത്തെയുമാണ് അറസ്റ്റ് ചെയ്തത്. കേന്ദ്ര ഏജൻസികളുടെ സംയുക്ത ഓപ്പറേഷനിലാണ് ഇയാൾ പിടിയിലായത്. ജിഗനിയിൽ റസ്റ്റോറൻ്റ് നടത്തിവരികയായിരുന്നു ഇയാൾ.
കഴിഞ്ഞ 10 വർഷമായി ഇന്ത്യയിൽ താമസിച്ചിരുന്ന റാഷിദ് അലി സിദ്ദിഖിയും ഭാര്യയും ബന്ധുക്കളും നഗരത്തിലെത്തിയിട്ട് ആറ് വർഷമായി. ശങ്കർ ശർമ്മ എന്ന പേരിലാണ് ഇയാൾ ബെംഗളൂരുവിൽ താമസിച്ചിരുന്നത്. അസം ഉൾഫ ഐഇഡി കേസിൽ ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയതിനു പിന്നാലെയാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്.
2014-ൽ ഡൽഹിയിൽ വന്ന ദമ്പതികൾ പിന്നീട് 2018ൽ ബെംഗളൂരുവിലേക്ക് താമസം മാറി. അറസ്റ്റിലായ മറ്റു രണ്ടുപേരും യുവതിയുടെ മാതാപിതാക്കളാണ്. കഴിഞ്ഞ ദിവസം പാക് പൗരന്റെ വീട്ടിൽ എൻഐഎ റൈഡ് നടത്തിയിരുന്നു. തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇയാളുടെ ഭാര്യ ബംഗ്ലാദശ് സ്വദേശിയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പാക് പൗരൻ ഇവരെ ധാക്കയിൽവച്ച് കണ്ടുമുട്ടുകയും വിവാഹം ചെയ്യുകയുമായിരുന്നു.
ആത്മീയ നേതാവായ മതപ്രഭാഷകന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ബംഗ്ലാദേശിൽ നിന്നും തന്നെ ഇന്ത്യയിലേക്ക് അയച്ചതാണെന്നാണ് പ്രതി ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞത്. എന്നാൽ ഇയാൾ സ്ലീപ്പർ സെല്ലിന്റെ ഭാഗമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
TAGS: BENGALURU | ARREST
SUMMARY: Foreign citizens, including Pakistani national, arrested in Jigani
തിരുവനന്തപുരം:എസ്‌ബിഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)…
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…
കണ്ണൂർ: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ്…
കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍…
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയ വില വര്‍ധനവിന് പിന്നാലെ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ…
ശ്രീനഗർ: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരരെ നേരിടുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ…