ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരൻ പിടിയിൽ. കാടുഗോഡിയിലെ വാടകവീട്ടിൽ താമസിച്ചിരുന്ന മുഹമ്മദ് സിദ്ദിഖ് (55) ആണ് പിടിയിലായത്. പശ്ചിമ ബംഗാൾ മാൾഡ ജില്ലയിലെ സ്കൂളിൽ നിന്നുള്ള വ്യാജ സ്കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സിദ്ദിഖ് പാസ്‌പോർട്ട്, വോട്ടർ ഐഡി കാർഡ്, പാൻ കാർഡ് എന്നിവയുൾപ്പെടെയുള്ള വ്യാജ രേഖകൾ നേടിയത്.
കാടുഗോഡി ദൊഡ്ഡബനഹള്ളിക്ക് സമീപമുള്ള ബിദിരെ അഗ്രഹാരയിലെ വാടക വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്. 2006ലാണ് സിദ്ദിഖ് അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിൽ അനധികൃതമായി താമസിക്കുന്ന വിദേശ പൗരൻമാർക്കെതിരെ സിറ്റി പോലീസ് സ്പെഷ്യൽ ഡ്രൈവ് നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് അറസ്റ്റ്. ഇന്ത്യയിൽ നിന്നുള്ള ഏജന്റ് മുഖേനയാണ് സിദ്ദിഖ് രാജ്യത്തേക്ക് കടന്നതെന്ന് പോലീസ് പറഞ്ഞു. ഇയാളെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
TAGS: BENGALURU | ARREST
SUMMARY: Illegal Bangla immigrant arrested in Bengaluru
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…