ബെംഗളൂരു: അനധികൃതമായി താമസിക്കുന്ന വിദേശ പൗരന്മാരെ കണ്ടെത്താൻ ബെംഗളൂരുവിൽ വ്യാപക പരിശോധന ആരംഭിച്ച് സിറ്റി സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് (സിസിബി). വിസ കാലാവധി കഴിഞ്ഞിട്ടും നിരവധി വിദേശ പൗരന്മാർ നഗരത്തിൽ താമസിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
പാസ്‌പോർട്ടിൻ്റെയും വിസയുടെയും കാലാവധി കഴിഞ്ഞ ആയിരത്തിലധികം വിദേശികളാണ് നഗരത്തിലെ വിവിധയിടങ്ങളിലായി താമസിക്കുന്നത്. ബെംഗളൂരുവിലെ ബാനസവാടി, സുബ്ബയ്യനപാളയ, ശിവാജി നഗർ, രാമമൂർത്തി നഗർ എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിൽ ആഫ്രിക്കയിൽ നിന്നുള്ളവരുൾപ്പെടെ പത്തോളം വിദേശികളെ കസ്റ്റഡിയിലെടുത്തതായി സിസിബി അറിയിച്ചു. ഇവരുടെ വിസകളും പാസ്‌പോർട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.
ഇവരെ കണ്ടെത്തി അവരുടെ നാടുകളിലേക്ക് അയക്കണമെന്ന് അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിരുന്നു. സ്റ്റുഡൻ്റ് വിസയിലും ബിസിനസ് വിസയിലും നഗരത്തിലെത്തുന്ന ചില വിദേശികൾ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാതെ അനധികൃതമായി നഗരത്തിൽ തങ്ങുകയും മയക്കുമരുന്ന് കടത്തും മറ്റ് ക്രിമിനൽ പ്രവർത്തനങ്ങളിലും ഏർപ്പെടുകയും ചെയ്യുന്നതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. ഏപ്രിൽ 10നുള്ളിൽ നഗരത്തിൽ നിയമവിരുദ്ധമായി താമസിക്കുന്ന എല്ലാ വിദേശികളെയും കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി.
The post ബെംഗളൂരുവിൽ അനധികൃതമായി താമസിക്കുന്ന വിദേശ പൗരന്മാരെ കണ്ടെത്താൻ പരിശോധന appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോ യാത്രക്കാർക്ക് ഇനി മുതല്‍ ഉബർ ആപ്പ് വഴി നേരിട്ട് ടിക്കറ്റുകൾ വാങ്ങാം. ബുധനാഴ്ച മുതല്‍…
മുംബൈ: ഇലക്ട്രിക് വാഹനങ്ങൾക്ക് ഹൈവേയിൽ ടോൾ ഒഴിവാക്കാനുള്ള നടപടിയുമായി മഹാരാഷ്ട്ര. അടുത്ത എട്ട് ദിവസത്തിനകം ഇത് നടപ്പാക്കാനാന് സ്പീക്കർ രാഹുൽ നർവേക്കർ…
ഇംഫാൽ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. സന്ദർശനത്തിന്റെ…
ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയ ഡയറക്ടറായി അലോക് സഹായ് നിയമിച്ചു. മുൻ ഡയറക്ടർ എൻ.എം. ധോക്കെ ഫെബ്രുവരിയിൽ വിരമിച്ചിരുന്നതിനെ തുടര്‍ന്ന്…
ലഖ്‌നൗ: ഉത്തർപ്രദേശിലെ അംറോഹയിൽ ഉറക്കത്തിനിടെയിൽ മാതാപിതാക്കൾക്കിടയിൽ അബദ്ധത്തിൽ ഞെരുങ്ങി 26 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. സദ്ദാം അബ്ബാസി- അസ്മ ദമ്പതികളുടെ…
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നാട്ടിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുലി ഏഴ് പേരെ ആക്രമിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പുലിയെ 10…