ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച മൂന്ന് പാക്കിസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ. ജിഗനിയിൽ നിന്നും കഴിഞ്ഞ ദിവസം പാക് ദമ്പതികൾ അറസ്റ്റിലായതിന് പിന്നാലെയാണിത്. പാക് പൗരൻ റാഷിദ് അലി, ഭാര്യ, മാതാപിതാക്കൾ എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നത്. ഇവർ വ്യാജ പേരിൽ നഗരത്തിൽ താമസിച്ചുവരികയായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാല് പേരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് നഗരത്തിൽ താമസിക്കുന്ന മറ്റ് മൂന്ന് പേരെ കുറിച്ച് വിവരം ലഭിച്ചത്. ബെംഗളൂരുവിൽ അനധികൃതമായി താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാരെ കണ്ടെത്താൻ സിറ്റി പോലീസ് നാല് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. റാഷിദ് അലിയുടെയും ഭാര്യയുടെയും അറസ്റ്റിനെ തുടർന്ന് നിർണായക വിവരങ്ങളാണ് സിറ്റി പോലീസ് കണ്ടെത്തിയത്.
നിരോധിത സംഘടനയായ മെഹ്ദി ഫൗണ്ടേഷൻ വഴി രാജ്യത്തുടനീളം ഇസ്ലാം മതം പ്രചരിപ്പിക്കുകയായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യമെന്നാണ് പോലീസിന് ലഭിച്ച വിവരം. വ്യാജ പാസ്‌പോർട്ടിൽ ഇന്ത്യയിലേക്ക് കടന്ന റാഷിദ് അലി 2018 മുതൽ ജിഗനിക്ക് സമീപം താമസിക്കുന്നു. നേപ്പാൾ ആസ്ഥാനമായുള്ള മതപ്രഭാഷകൻ യൂനുസ് അൽഗോറിൻ്റെ നിർദേശപ്രകാരമാണ് അദ്ദേഹം ബെംഗളൂരുവിലെത്തിയത്.
TAGS: BENGALURU | ARREST
SUMMARY: Three more Pakistani nationals arrested in Bengaluru
ബെർലിൻ: പുതുവത്സരാഘോഷത്തിനിടെ ജർമനിയില്‍ തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർഥി മരിച്ചു. തെലങ്കാന സ്വദേശിയായ ഹൃതിക് റെഡ്ഡിക്കാണ് (25)…
തൊടുപുഴ: 16 വയസുള്ള മകന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമ്മയെ ബാങ്കിലെ ജോലിയില്‍ നിന്ന് സിപിഎം…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വർധനവ്. പവന് 840 രൂപ ഉയർന്ന് വില 99,880 രൂപയിലെത്തി. ഗ്രാമിന് 105 രൂപ…
കൊച്ചി: വടക്കന്‍ പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ…
ബേണ്‍: പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ ബാറില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. 100 ലധികം പേർക്ക് പരുക്കേല്‍ക്കുകയും…
മുംബൈ: കുർള ലോക്മാന്യ തിലക് ടെർമിനലില്‍ പിറ്റ്‌ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ കൊങ്കണ്‍ വഴി മംഗളൂരു ഭാഗത്തേക്കുള്ള രണ്ടു ട്രെയിന്‍ സര്‍വീസുകളില്‍…