ബെംഗളൂരുവിൽ അനധികൃത താമസം; മൂന്ന് പാകിസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച മൂന്ന് പാക്കിസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ. ജിഗനിയിൽ നിന്നും കഴിഞ്ഞ ദിവസം പാക് ദമ്പതികൾ അറസ്റ്റിലായതിന് പിന്നാലെയാണിത്. പാക് പൗരൻ റാഷിദ് അലി, ഭാര്യ, മാതാപിതാക്കൾ എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നത്. ഇവർ വ്യാജ പേരിൽ നഗരത്തിൽ താമസിച്ചുവരികയായിരുന്നു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാല് പേരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് നഗരത്തിൽ താമസിക്കുന്ന മറ്റ്‌ മൂന്ന് പേരെ കുറിച്ച് വിവരം ലഭിച്ചത്. ബെംഗളൂരുവിൽ അനധികൃതമായി താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാരെ കണ്ടെത്താൻ സിറ്റി പോലീസ് നാല് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. റാഷിദ് അലിയുടെയും ഭാര്യയുടെയും അറസ്റ്റിനെ തുടർന്ന് നിർണായക വിവരങ്ങളാണ് സിറ്റി പോലീസ് കണ്ടെത്തിയത്.

നിരോധിത സംഘടനയായ മെഹ്ദി ഫൗണ്ടേഷൻ വഴി രാജ്യത്തുടനീളം ഇസ്ലാം മതം പ്രചരിപ്പിക്കുകയായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യമെന്നാണ് പോലീസിന് ലഭിച്ച വിവരം. വ്യാജ പാസ്‌പോർട്ടിൽ ഇന്ത്യയിലേക്ക് കടന്ന റാഷിദ് അലി 2018 മുതൽ ജിഗനിക്ക് സമീപം താമസിക്കുന്നു. നേപ്പാൾ ആസ്ഥാനമായുള്ള മതപ്രഭാഷകൻ യൂനുസ് അൽഗോറിൻ്റെ നിർദേശപ്രകാരമാണ് അദ്ദേഹം ബെംഗളൂരുവിലെത്തിയത്.

TAGS: BENGALURU | ARREST
SUMMARY: Three more Pakistani nationals arrested in Bengaluru

Savre Digital

Recent Posts

ചാർമിനാർ എക്സ്പ്രസ്സിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഹൈദരാബാദ്: തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയില്‍ ചാർമിനാർ എക്സ്പ്രസ് ട്രെയിനിന് തീപിടിച്ചു. അലർ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച്‌ ട്രെയിനിന്റെ…

16 minutes ago

വിരമിച്ചശേഷം ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച്‌ യാത്ര; ടോമിൻ ജെ തച്ചങ്കരിക്കെതിരെ കേസെടുക്കും

തിരുവനന്തപുരം: സർവീസില്‍ നിന്ന് വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നം വെച്ചു യാത്ര ചെയ്ത മുൻ ഡിജിപി ടോമിൻ ജെ…

47 minutes ago

ഇന്ത്യൻ ഫോട്ടോജേണലിസത്തിൻ്റെ കുലപതി രഘു റായ് അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഫോട്ടോജേണലിസത്തിൻ്റെ കുലപതി രഘു റായ് (83) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധയെത്തുടർന്ന്…

2 hours ago

പാതയിലെ നവീകരണ പ്രവൃത്തികള്‍; എറണാകുളം വന്ദേഭാരത് ജൂലൈ 7ന് സേലം വഴി

ബെംഗളൂരു: കന്റോൺമെന്റിനും  വൈറ്റ്ഫീൽഡിനും ഇടയില്‍ നടക്കുന്ന  നവീകരണ പ്രവൃത്തികളുടെ ഭാഗമായി എറണാകുളം ജംക്‌ഷൻ –കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (26652)…

2 hours ago

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; 19കാരൻ അറസ്റ്റില്‍

കോഴിക്കോട്: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കുകയും ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ കയ്യൊഴിയുകയും ചെയ്ത സംഭവത്തില്‍ പത്തൊമ്പതുകാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി…

2 hours ago

കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്

ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. എച്ച്.ഡി. കോട്ടെ താലൂക്കിലെ ഹമ്പപുര ഗ്രാമത്തിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഹമ്പപുരയിലെ സിദ്ധഗൗഡ,…

2 hours ago