ബെംഗളൂരു: ജൂൺ ആദ്യവാരം എല്ലാ വൈൻ ഷോപ്പുകളും ബാറുകളും പബ്ബുകളും ആറു ദിവസത്തേക്ക് അടച്ചിടുമെന്ന് ബിബിഎംപി അറിയിച്ചു. ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലും നടക്കാനിരിക്കുന്നതിനാൽ ജൂൺ ഒന്നിനും ആറിനും ഇടയിആയിരിക്കും ബെംഗളൂരുവിൽ മദ്യവിൽപന നിരോധിക്കുക.
കർണാടകയിലെ സിറ്റിങ് അംഗങ്ങൾ വിരമിച്ചതിനെത്തുടർന്ന് ഒഴിവ് വരുന്ന നിയമസഭാ കൗൺസിൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 3ന് നടക്കും. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണൽ ജൂൺ ആറിന് നടക്കും.
കർണാടക നോർത്ത്-ഈസ്റ്റ് ബിരുദധാരികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഡോ. ചന്ദ്രശേഖർ ബി. പാട്ടീൽ, കർണാടക സൗത്ത്-വെസ്റ്റ് ഗ്രാജ്വേറ്റ്സിലെ അയനുരു മഞ്ജുനാഥ, ബെംഗളൂരു ഗ്രാജ്വേറ്റ്സിലെ എ. ദേവഗൗഡ, കർണാടക സൗത്ത്-ഈസ്റ്റ് ടീച്ചേർസിലെ ഡോ. വൈ.എ. നാരായണസ്വാമി, കർണാടക സൗത്ത്-വെസ്റ്റ് ടീച്ചേർസിലെ എസ്.എൽ.ഭോജെ ഗൗഡ കർണാടക സൗത്തിലെ മാരിതിബ്ബെ ഗൗഡ എന്നിവരാണ് വിരമിക്കുന്നത്.
ബെംഗളൂരു: മൈസൂരുവില്‍ ഇനി വേനല്‍ കാലത്തും കുടിവെള്ളം മുട്ടില്ല. ഉദ്ഘാട്‌നത്തിനൊരുങ്ങുകയാണ് കബനി പദ്ധതി. പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിച്ച് പദ്ധതി മുഖ്യമന്ത്രി…
ബെംഗളൂരു: വടക്കന്‍ കർണാടകയിലെ വിജയപുരയിൽ നേരിയ ഭൂചലനമുണ്ടായി. ഇന്നലെ രാവിലെ 7.49-നായിരുന്നു സംഭവം. നാശനഷ്ടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. റിക്ടർ സ്കെയിലിൽ…
ബെംഗളൂരു: കുടുംബ തർക്കത്തെ തുടർന്ന് യുവാവിനെ ഭാര്യയുടെ കുടുംബാംഗങ്ങൾ മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. കെജി ഹള്ളിയിലെ എഎംസി റോഡിൽ താമസിക്കുന്ന…
വാഷിങ്ടൺ: അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനെന്നാണ് ഡിക് ചിനി…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്.…
ബെംഗളൂരു: ബെംഗളൂരു ധർമ്മാരാം സെന്റ് തോമസ് പള്ളിയിലെ സെന്റ് ക്രിസ്റ്റഫർ അസോസിയേഷൻ സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-നോർക്ക കെയർ…