ബെംഗളൂരുവിൽ ഇതുവരെ സ്ഥാപിച്ചത് 2.86 ലക്ഷം എയറേറ്ററുകൾ

ബെംഗളൂരു: ബെംഗളൂരുവിൽ ഇതുവരെ 2.86 ലക്ഷം എയറേറ്ററുകൾ സ്ഥാപിച്ചതായി ബിഡബ്ല്യൂഎസ്എസ്ബി ചെയർമാൻ രാം മനോഹര പ്രസാദ് പറഞ്ഞു. നഗരത്തിൽ എയറേറ്ററുകൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കിയ ശേഷം കൂടുതലാളുകൾ ഇതിനായി ബിഡബ്ല്യൂഎസ്എസ്ബിയെ സമീപിച്ചിട്ടുണ്ടെന്ന് ബോർഡ്‌ ചെയർമാൻ അറിയിച്ചു. ആകെ 2,86,114 എയറേറ്ററുകളാണ് നഗരത്തിൽ ഇതുവരെ സ്ഥാപിച്ചിട്ടുള്ളത്.

ബെംഗളൂരു ഈസ്റ്റ്‌ സോണിൽ 20 അധിക കുഴൽക്കിണറുകൾ കുഴിക്കുന്നതിനും ബോർഡ് അനുമതി നൽകി. ഓരോ മാസവും 10 ലക്ഷം ലിറ്ററിലധികം വെള്ളം ഉപയോഗിക്കുന്ന 714 ബൾക്ക് ഉപഭോക്താക്കളെ ബോർഡ്‌ സർവേ നടത്തി കണ്ടെത്തി. ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതിൽ 481 ഉപഭോക്താക്കൾ ഇതിനകം എയറേറ്ററുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അറിയിച്ചു. എല്ലാ കണക്ഷനുകളും കൃത്യമായ പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മനോഹർ അറിയിച്ചു.

അതേസമയം, പ്രതിമാസം 10 ലക്ഷം ലിറ്റർ വെള്ളം ഉപയോഗിക്കുന്ന മൊത്തം 127 ഉപയോക്താക്കൾ ശുദ്ധീകരിച്ച വെള്ളം വിതരണം ചെയ്യാൻ ബോർഡിനെ സമീപിച്ചു. നിലവിൽ ബോർഡ് പ്രതിദിനം 1,200 ശുദ്ധീകരിച്ച ശുദ്ധീകരിച്ച വെള്ളം വിതരണം ചെയ്യുന്നുണ്ട്.

ജനങ്ങൾക്കിടയിൽ ശുദ്ധീകരിച്ച വെള്ളത്തിൻ്റെ ഉപയോഗത്തെക്കുറിച്ച് വ്യത്യസ്ത കാമ്പെയ്‌നുകൾ വഴി അവബോധം സൃഷ്ടിക്കുന്നതിന് ബോർഡ്‌ പ്രവർത്തിക്കും. പ്രവർത്തനരഹിതമായ കുഴൽക്കിണറുകളെ കുറിച്ച് ലഭിച്ച നിരവധി പരാതികളും പരിഹരിച്ച് അടിയന്തരമായി പുനസ്ഥാപിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. അടുത്തയാഴ്ച ഇക്കാര്യത്തിൽ അവലോകനം നടത്തുമെന്നും പദ്ധതികൾ വേണ്ടത്ര നടപ്പാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും മനോഹർ പറഞ്ഞു.

The post ബെംഗളൂരുവിൽ ഇതുവരെ സ്ഥാപിച്ചത് 2.86 ലക്ഷം എയറേറ്ററുകൾ appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

മെട്രോ മുഹമ്മദ് ഹാജി പുരസ്ക്കാരം ബെംഗളൂരു ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യൂമാനിറ്റിക്ക്

കാസറഗോഡ്: ജീവകാരുണ്യ പ്രവര്‍ത്തകനും മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും ചന്ദ്രിക സുപ്രഭാതം ഡയറക്ടറും, ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന…

2 minutes ago

ബിബിഎംപി വാർഡ് പുനർനിർണയം നവംബർ ഒന്നിനകം പൂർത്തിയാകും: ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് ബെംഗളൂരു വികസന മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ഡി…

48 minutes ago

ആൾ താമസമില്ലാത്ത വീടിൻ്റെ മാലിന്യ ടാങ്കിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം

കൊച്ചി: കോതമംഗലം ഊന്നുകല്ലിന് സമീപം ആള്‍താമസമില്ലാത്ത വീടില്‍ മൃതദേഹം കണ്ടെത്തി. വീട്ടിലെ മാലിന്യ ടാങ്കിനുള്ളില്‍ നിന്നും സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.…

1 hour ago

ബെവ്കോ ജീവനക്കാര്‍‌ക്ക് ഓണസമ്മാനമായി ഇത്തവണ റെക്കോര്‍ഡ് ബോണസ്

തിരുവനന്തപുരം: ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് ഇത്തവണ റെക്കോർഡ് ബോണസ്. ബെവ്‌കോ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസായി ലഭിക്കും. എക്‌സൈസ്…

2 hours ago

ബെംഗളൂരു-മംഗളൂരു ദേശീയപാതയില്‍ ടോൾ നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു-മംഗളൂരു ദേശീയപാത 75 ലെ രണ്ട് ടോൾ പ്ലാസകളിൽ നിരക്ക് വർധിപ്പിച്ചു. ബെംഗളൂരു റൂറലിലെ  ദൊഡ്ഡകരേനഹള്ളി, തുമകുരു ജില്ലയിലെ…

2 hours ago

ഇടുക്കിയിൽ യുവാവും യുവതിയും വീടിനുള്ളിൽ മരിച്ച നിലയിൽ

തൊടുപുഴ: ഇടുക്കിയിൽ യുവാവും യുവതിയും വീടിനുള്ളിൽ മരിച്ച നിലയിൽ. തൊടുപുഴ ഉടുമ്പന്നൂരിലാണ് സംഭവം. ഉടുമ്പന്നൂർ സ്വദേശി ശിവഘോഷ്, പാറത്തോട് സ്വദേശി…

2 hours ago