ബെംഗളൂരു: ബെംഗളൂരുവിൽ ഒരു വർഷത്തിനിടെ മോഷണം പോയത് 5000ത്തിലധികം ഇരുചക്രവാഹനങ്ങൾ. ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ജനുവരി മുതൽ ഡിസംബർ വരെയുള്ള കണക്കാണിത്. ബൈക്ക് മോഷണങ്ങൾ നഗരത്തിൽ വർധിക്കുന്നതായി പോലീസ് പറഞ്ഞു.
കേരളം ഉൾപ്പെടെയുള്ള അന്യസംസ്ഥാന രജിസ്ട്രേഷനുകളിലുള്ള ബൈക്കുകളാണ് കൂടുതലായും മോഷണം പോകുന്നത്. റോഡരികിൽ നിർത്തിയിടുന്നവ, ഗേറ്റിന് പുറത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ എന്നിവയാണ് മോഷ്ടാക്കൾ പ്രധാനമായും കവർച്ച ചെയ്യുന്നത്.
ബെംഗളൂരുവിൽ പ്രതിദിനം ശരാശരി 15 ബൈക്ക് മോഷണങ്ങൾ നടക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ മൊത്തം 5,714 ഇരുചക്ര വാഹന മോഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ, 4,210 ബൈക്കുകൾ കണ്ടെടുത്തു. ശേഷിക്കുന്ന 1,503 ഇരുചക്രവാഹനങ്ങൾ ഇതുവരെ കണ്ടെത്താനായില്ല.
TAGS: BENGALURU | THEFT
SUMMARY: 5,714 two-wheelers stolen in the last year in Bengaluru
ബെംഗളൂരു: വിമാനയാത്രക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട യുവതിയുടെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍ കൂടിയായ മുന്‍ കര്‍ണാടക എംഎല്‍എ അഞ്ജലി നിംബാൽക്കർ. ഞായറാഴ്ച…
ബെംഗളൂരു: ഇന്ത്യയിലെ മുൻനിര സർജിക്കൽ നിർമാതാക്കളുടെ ഉത്പന്നങ്ങളുമായി എകെഎസ് സർജംഡ് ഡിസ്ട്രിബ്യൂഷൻ ബെംഗളൂരു ഹൊസഹള്ളിയിൽ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ വ്യവസായിയും…
ബെംഗളൂരു: പത്മശ്രീ ജേതാവും ഗ്രാമി അവാർഡ് ജേതാവുമായ റിക്കി കേജിന്റെ വീട്ടിൽ മോഷണം. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. റിക്കി…
നെടുങ്കണ്ടം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടർമാർ നന്ദികേട് കാണിച്ചുവെന്ന തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ…
തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ഗുരുതര പരുക്ക്. ഇന്ന് രാവിലെ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ്…
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിൽ മത്സരിച്ച സിനി(50) ആണ് മരിച്ചത്. ശ്രീകാര്യത്തിലുള്ള വീട്ടിൽ…