ബെംഗളൂരു: ഇന്ധനവില വർധനവിന് പിന്നാലെ ബെംഗളൂരുവിൽ ഓട്ടോ നിരക്ക് കൂട്ടണമെന്ന് ആവശ്യം. ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ ആണ് സർക്കാറിനോട് നിരക്ക് വർധന ആവശ്യപ്പെട്ടിട്ടുള്ളത്. മൂന്ന് വർഷമായി നിരക്ക് വർധിപ്പിക്കാത്തതിനാൽ മിനിമം ഓട്ടോ നിരക്ക് വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് യൂണിയൻ അഭിപ്രായപ്പെട്ടു. ഇന്ധനത്തിൻ്റെയും സ്‌പെയർ പാർട്‌സിൻ്റെയും വിലക്കയറ്റമാണ് തങ്ങളുടെ ആവശ്യത്തിന് കാരണമായി യൂണിയൻ ചൂണ്ടിക്കാട്ടുന്നത്.
മൊത്തവില സൂചികയ്ക്ക് (ഡബ്ല്യുപിഐ) അനുസൃതമായി ബെംഗളൂരുവിലെ ഓട്ടോറിക്ഷാ നിരക്ക് പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ റിക്ഷാ ഡ്രൈവേഴ്‌സ് യൂണിയൻ (എആർഡിയു) ബെംഗളൂരു അർബൻ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർക്ക് അടുത്തിടെ കത്തെഴുതിയിരുന്നു. ഇതിൽ നടപടി ഇല്ലാത്തതിനെ തുടർന്നാണ് യൂണിയൻ സർക്കാരിനെ സമീപിച്ചിരിക്കുന്നത്.
2021 ഡിസംബർ 20 നാണ് ഓട്ടോ നിരക്കുകൾ അവസാനമായി പരിഷ്കരിച്ചതെന്നും അതിനുമുമ്പ് 2013ലാണ് നിരക്ക് പരിഷ്‌കരണം നടന്നതെന്നും യൂണിയൻ ജനറൽ സെക്രട്ടറി ടി.എം. രുദ്രമൂർത്തി പറഞ്ഞു. വാർഷിക നിരക്ക് പരിഷ്കരണങ്ങൾ പരിഗണിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
നിലവിൽ നഗരത്തിൽ മിനിമം ഓട്ടോ നിരക്ക് 30 രൂപയും, ഓരോ അധിക കിലോമീറ്ററിനു 15 രൂപയുമാണ്. എന്നാൽ ഓട്ടോ നിരക്ക് വർധിപ്പിക്കണമെന്ന അഭ്യർത്ഥന സംബന്ധിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. വാർഷിക നിരക്ക് പരിഷ്‌കരണം സാധ്യമല്ലെങ്കിലും രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ പരിഷ്‌കരണം പരിഗണിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.
TAGS: BENGALURU UPDATES| AUTO| PRICE HIKE
SUMMARY: Demand for auto price hike in bengaluru
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…