ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിച്ചേക്കും. മെയ് ബെംഗളൂരു അർബൻ ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷ യുണിയനുകളുമായി നടത്തുന്ന യോഗത്തിന് ശേഷം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്ന് ഗതാഗത വകുപ്പ് മ തടി രാമലിംഗ റെഡ്ഢി പറഞ്ഞു. നിലവിൽ, ബെംഗളൂരുവിലെ ഏറ്റവും കുറഞ്ഞ ഓട്ടോ യാത്ര നിരക്ക് ആദ്യത്തെ 2 കിലോമീറ്ററിന് 30 രൂപയും ഓരോ അധിക കിലോമീറ്ററിനും 15 രൂപയുമാണ്. കുറഞ്ഞ നിരക്ക് 35 രൂപയായി ഉയർത്തണമെന്നാണ് ഓട്ടോ ഡ്രൈവർമാരുടെ ആവശ്യം.
പുതിയ നിരക്കുകൾ നടപ്പിലാക്കിയാൽ, കുറഞ്ഞ ഓട്ടോ നിരക്ക് 30 രൂപയിൽ നിന്ന് 35 രൂപയായി ഉയരും. കൂടാതെ, അധിക കിലോമീറ്ററിന് 15 രൂപയിൽ നിന്ന് 18 രൂപയായി വർധിക്കും. ഇന്ധന വില വർധന, അറ്റകുറ്റപ്പണി ചെലവുകൾ വർധിക്കുന്നതിനാൽ മിനിമം നിരക്കിലടക്കം മാറ്റം വരുത്തണമെന്ന് ഓട്ടോറിക്ഷാ യൂണിയനുകൾ ആവശ്യപ്പെട്ടു. 2013ലും 2021 നവംബറിലും ബെംഗളൂരുവിലെ ഓട്ടോറിക്ഷാ നിരക്കിൽ പരിഷ്കരണം നടത്തിയിരുന്നു. 2021ൽ 1.9 കിലോമീറ്ററിന് 30 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയുമാക്കി നിശ്ചയിച്ചു.
TAGS: BENGALURU | PRICE HIKE
SUMMARY: Bengaluru auto fare to be hiked soon
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…