ബെംഗളൂരു: ഫെംഗൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ കനത്ത മഴ. തിങ്കളാഴ്ച രാവിലെ മുതൽ പെയ്യുന്ന മഴ കാരണം നഗരത്തിന്റെ പലയിടങ്ങളിലും കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. എയർപോർട്ട് റോഡ് ഫ്ളൈ ഓവറിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്.
സഹകാർ നഗറിനടുത്തുള്ള എയർപോർട്ട് റോഡ് ഫ്ളൈ ഓവറിലെ ട്രാഫിക് ബ്ലോക്കിൽ കിലോമീറ്ററുകളോളം യാത്രക്കാർ കുടുങ്ങി. ഹെബ്ബാളിനെയും കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന ഫ്ലൈഓവറിൽ മുകളിലും താഴെയുമായാണ് ഗതാഗതക്കുരുക്ക് ഉണ്ടായത്. ബെംഗളൂരു വിമാത്തവളത്തിൽ നിന്ന് നഗരത്തിലേക്കുള്ള യാത്രക്കാർക്കൊപ്പം ദേവനഹള്ളി, ചിക്കബെല്ലാപുര ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാരും കുരുക്കിൽ പെട്ടു. പലയിടങ്ങളിലും ട്രാഫിക് പോലീസ് ഇല്ലാതിരുന്നത് സ്ഥിതിഗതികളെ കൂടുതൽ ബുദ്ധിമുട്ടിലാക്കി.
ശാന്തിനഗർ സിഗ്നൽ, മജസ്റ്റിക് മെയിൻ റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. നഗരത്തിൽ ചൊവ്വാഴ്ചയും സമാന സ്ഥിതി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
TAGS: BENGALURU | RAIN
SUMMARY: Heavy rain in Bengaluru disrupts normal life
കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്മാന്, അഷ്റഫ് ഹംസ,…
ചെന്നൈ: വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ യൂട്യൂബർക്ക് ചുട്ടമറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ്…
കൊല്ലം: കോണ്‍ഗ്രസ് നേതാവായ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് തലച്ചിറ വാര്‍ഡ് അംഗം അബ്ദുള്‍ അസീസിനെതിരെ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചു. അടുത്ത…
ബെംഗളൂരു: റാപ്പിഡോ ഡ്രൈവര്‍ വ്യാജ ആപ് ഉപയോഗിച്ച് യാത്രക്കാരിയില്‍ നിന്ന് അമിത തുക ഈടാക്കാൻ ശ്രമം. മീന ഗോയൽ എന്ന…
മുംബയ്: പ്രശസ്ത നടിയും പിന്നണി ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് അന്ത്യം. സഹോദരൻ…
ബെംഗളൂരു: സംസ്ഥാനത്ത് 2025-26 വർഷത്തെ എസ്എസ്എൽസി, രണ്ടാം പി.യു.സി, പരീക്ഷ അന്തിമ ഷെഡ്യൂൾ കെ.എസ്.ഇ.എ.ബി പുറത്തിറക്കി. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 18…