ബെംഗളൂരുവിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ അതിശക്തമായ കാറ്റും മഴയും. വെള്ളിയാഴ്ച വൈകീട്ടോടെയാണ് നഗരത്തിൽ കനത്ത മഴ പെയ്തത്. രാത്രി പത്ത് വരെ മഴ തുടർന്നു. വൈകിട്ട് പെയ്ത മഴയിൽ റിച്ച്മണ്ട് ടൗൺ, ശാന്തിനഗർ, മജസ്റ്റിക്, കെആർ മാർക്കറ്റ്, രാജാജിനഗർ, പരിസര പ്രദേശങ്ങൾ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ വ്യാപകമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു. കൂടാതെ, കമ്മനഹള്ളി മെയിൻ റോഡ്, മാരിയപ്പ റോഡ്, എച്ച്ആർബിആർ ലേഔട്ട്, കല്യാൺ നഗർ, ബനസ്വാഡി പ്രദേശങ്ങളെയും വെള്ളക്കെട്ട് ബാധിച്ചു.

കാൽനടയാത്രക്കാരെയും ഇരുചക്രവാനങ്ങളിൽ യാത്ര ചെയ്തവരെയുമാണ് മഴ കൂടുതൽ മോശമായി ബാധിച്ചത്. ഹെബ്ബാൾ, സഞ്ജയ്‌നഗർ, വസന്ത്‌നഗർ, ശിവാജിനഗർ, കോറമംഗല, ശാന്തിനഗർ തുടങ്ങിയ ഭാഗങ്ങളിൽ ശക്തമായി മഴലഭിച്ചു. റോഡുകളിൽ മരങ്ങൾ കടപുഴകി വീണ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. വൈദ്യുതിബന്ധവും തടസ്സപ്പെട്ടു. ബനശങ്കരി സെക്കൻഡ് സ്റ്റേജിൽ കൂറ്റൻ മരംവീണ് വീടിന്റെ ചുറ്റുമതിൽ തകർന്നു. സമാനമായി ഹെബ്ബാളിൽ വീടിന്റെ മേൽക്കൂരയ്ക്ക് മുകളിലേക്ക് മരം പൊട്ടിവീണു. പലയിടങ്ങളിലും അടിപ്പാതകളിൽ വെള്ളം കയറിയതോടെ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി.

ഹംപി നഗർ, ആർആർ നഗർ, നയന്ദഹള്ളി, വിദ്യാ പീഠം, കെംഗേരി, ഹെറോഹള്ളി, ഹൊറമാവ്, പുലകേശിനഗർ, ഹെമ്മിഗെപുര തുടങ്ങിയ പ്രദേശങ്ങളിലെല്ലാം 25 മില്ലിമീറ്ററിൽ കൂടുതൽ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ ബെംഗളൂരു അര്‍ബനിൽ കൂടിയ താപനില 33.5 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21.6 ഡിഗ്രി സെൽഷ്യസും അനുഭവപ്പെട്ടു. 6.6 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

TAGS: BENGALURU | RAIN | TRAFFIC
SUMMARY: Heavy rain Lashes in Bengaluru leading to traffic hurdle

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലൂടെ സർവീസ് നടത്തുന്ന പ്രധാന...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശൂർ തൃപ്രയാർ സ്വദേശി വിനീത് മുരളി (38) ബെംഗളൂരുവില്‍ അന്തരിച്ചു....

കുന്ദലഹള്ളി കേരളസമാജം പൂക്കളമത്സരം; ഒന്നാം സമ്മാനം അക്ഷയ്ജിത്ത് ആന്‍റ് ടീമിന് 

ബെംഗളൂരു: ഓണാഘോഷത്തോടനുബന്ധിച്ച് കുന്ദലഹള്ളി കേരളസമാജം ബെംഗളൂരു നിവാസികൾക്കായി മാർക്ക് ഓൺ ഹോംസുമായി...

പോക്സോ കേസിലെ അതിജീവിതകളെ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് കാണാതായി

പാലക്കാട്: പാലക്കാട്‌ പിരിവുശാലയിലുള്ള പ്രൊവിഡൻസ് ഹോമില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി....

പത്ത് നിയമനങ്ങളില്‍ ഇനി മൂന്നും വനിതകള്‍; കേരള പോലീസില്‍ നിര്‍ണായക മാറ്റത്തിന് തുടക്കം

തിരുവനന്തപുരം: സിവില്‍ പോലീസ് ഓഫീസര്‍ നിയമന നടപടികളില്‍ മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍. ഇനിയുളള...

ഏഷ്യൻ ഗെയിംസ്; ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണം

നഗോയ: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വർണ്ണനേട്ടം. വനിതകളുടെ വ്യക്തിഗത...

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിദേശത്തുള്ള മകനെ ഫോണില്‍ വിളിച്ചറിയിച്ചു; പ്രതി കസ്റ്റഡിയില്‍

കൊച്ചി: കോതമംഗലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. മാരമംഗലം ഹാപ്പി നഗറില്‍ താമസിക്കുന്ന...

മംഗളൂരു കേരളസമാജം ഭാരവാഹികള്‍

ബെംഗളൂരു: മംഗളൂരു കേരളസമാജം വാർഷിക പൊതുയോഗത്തില്‍ 2026–2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ...

Related Articles

Popular Categories