ബെംഗളൂരു: ബെംഗളൂരുവിൽ കബ്ബൺ പാർക്കിന് സമാനമായി മറ്റൊരു പാർക്ക് കൂടി തുറക്കുമെന്ന് വനം വകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെ. കർണാടക ഫോറസ്റ്റ് ഡെവലപ്‌മെൻ്റ് കോർപ്പറേഷനിൽ നിന്ന് (കെഎഫ്‌ഡിസി) ഇതിനായി ഭൂമി അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി പ്രവർത്തകയായ സാലുമരദ തിമ്മക്കയുടെ പേരിലായിരിക്കും പുതിയ പാർക്ക് തുറക്കുക. നോർത്ത് ബെംഗളൂരുവിന് 153 ഏക്കർ ഇതിനായി അനുവദിക്കും.
തിങ്കളാഴ്ച ആരണ്യഭവനിൽ വന്യജീവി വാരാഘോഷത്തിൻ്റെ സമാപന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) മുഖേനയുള്ള ഫണ്ട് ഉപയോഗിച്ച് കബ്ബൺ പാർക്ക് മാതൃകയിൽ വകുപ്പ് പുതിയ പാർക്ക് വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിടെ ബെംഗളൂരുവിലെ പാരിസ്ഥിതിക വിസ്തീർണം 5 ചതുരശ്ര കിലോമീറ്റർ കുറഞ്ഞു. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച്, നഗരത്തിന് 89 ചതുരശ്ര കിലോമീറ്റർ വനഭൂമിയുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ വനവൽക്കരണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ച് ബെംഗളൂരുവിന് ഗാർഡൻ സിറ്റി എന്ന ടാഗ് നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
TAGS: BENGALURU | PARK
SUMMARY: Cubbon park like new one to come up in city soon
ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസില്‍ പിതാവിനെയും രണ്ടാനമ്മയയെയും അറസ്റ്റിൽ. അച്ഛൻ അൻസാർ രണ്ടാനമ്മ ഷെബീന…
കാസറഗോഡ്: തര്‍ക്കത്തിനിടെ കെട്ടിട ഉടമയെ തള്ളിയിട്ടു കൊന്ന കരാറുകാരന്‍ അറസ്റ്റിലായതിനു പിന്നാലെ കരാറുകാരന്റെ മകന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍. കാഞ്ഞങ്ങാട്…
കൊച്ചി: വിദേശനാണയ വിനിമയത്തിനുള്ള ഓൺലൈൻ പ്ലാറ്റ് ഫോമായ സാറ എഫ്എക്‌സിന്റെ കേരളത്തിലെ നാലുകേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. വിവിധ…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. വിവാദങ്ങൾക്ക് പിന്നാലെ…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഈ മാസം 31ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി…
ബെംഗളൂരു: മലയാളി ദമ്പതിമാരുടെ സ്വർണവുമായി മുങ്ങിയ ഡ്രൈവർമാർ പിടിയില്‍. ദൊഡ്ഡബല്ലാപുര ഭുവനേശ്വരി നഗറിലെ രവി എന്ന മഞ്ജുനാഥ് (33), മൈസൂരു…