ബെംഗളൂരു: ബെംഗളൂരുവിൽ തക്കാളി വിലയിൽ വൻ വർധന. ഉള്ളി, വെളുത്തുള്ളി തുടങ്ങിയ സാധനങ്ങളുടെ വിലക്കയറ്റത്തിന് പിന്നാലെയാണ് തക്കാളി വിലയിലും വർധന ഉണ്ടായിരിക്കുന്നത്. കഴിഞ്ഞയാഴ്ച തക്കാളി കിലോയ്ക്ക് 40 രൂപയായിരുന്നു. എന്നാൽ വെള്ളിയാഴ്ച മുതൽ കിലോയ്ക്ക് 80 രൂപയായി ഉയർന്നു. വരും ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്ന് വ്യാപാരികൾ പറഞ്ഞു.
കാലവർഷക്കെടുതിയാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ഉള്ളിയുടെ വില കിലോയ്ക്ക് 70 രൂപയിൽ എത്തിയപ്പോൾ വെളുത്തുള്ളി കിലോയ്ക്ക് 500 രൂപയ്ക്കാണ് വിൽക്കുന്നത്. ദസറ, നവരാത്രി ഉത്സവ സീസണും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിൽ പച്ചക്കറികൾക്കും, പഴങ്ങൾക്കും ഇനിയും വില കൂടുമെന്ന് വ്യാപാരികൾ പറഞ്ഞു.
TAGS: BENGALURU | PRICE HIKE
SUMMARY: Tomato prices doubles in Bengaluru’s markets over last week
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…