ബെംഗളൂരു: ബെംഗളൂരുവിൽ കുറഞ്ഞ വിലയിൽ ഭക്ഷ്യധാന്യങ്ങളുടെ വിതരണം ആരംഭിച്ച് കേന്ദ്ര സർക്കാർ. വിലക്കയറ്റ വെല്ലുവിളി ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ഉപഭോക്തൃ കാര്യ, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയവും നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും (എൻസിസിഎഫ്) ചെർന്നാണ് നഗരത്തിൽ അവശ്യ ഭക്ഷ്യധാന്യങ്ങൾ കുറഞ്ഞ വിലയിൽ വിതരണം ചെയ്യുന്നത്.
ബെംഗളൂരുവിലുള്ളവർക്ക് ഉയർന്ന നിലവാരമുള്ള അവശ്യ ധാന്യങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതാണ് പദ്ധതി. ഭാരത് അരി 34 രൂപയ്ക്കും, ഭാരത് ഗോതമ്പ് മാവ് 30 രൂപയ്ക്കും, ചന ദാൽ 70 രൂപയ്ക്കും, മുംഗ് ദാൽ 107 രൂപയ്ക്കുമാണ് വിൽക്കുന്നത്. ഇതേ ഉൽപ്പന്നങ്ങളുടെ വിപണി വില അരി 55-60 രൂപയും ആട്ട 45-50 രൂപയുമാണ്. പരിപ്പ് 90-100 രൂപയാണ് വില.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രി പ്രഹ്ലാദ് ജോഷി, കേന്ദ്രമന്ത്രിമാരായ നിമുബെൻ ജയന്തിഭായ് ബംഭാനിയ, ബി.എൽ. വർമ എന്നിവരുടെ നിർദേശപ്രകാരമാണ് പദ്ധതി ആരംഭിച്ചതെന്ന് എൻസിസിഎഫ് അറിയിച്ചു.
TAGS: BENGALURU | GRAIN DISTRIBUTION
SUMMARY: Centre begins affordable grain distribution in Bengaluru to curb price rise
തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി. തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ഇമെയിൽ മുഖേന കെ…
കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാര്‍ഥി മിഥുന്റെ കുടുംബത്തിന് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ വീടൊരുങ്ങുന്നു. 'മിഥുന്റെ…
തിരുവനന്തപുരം: ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷിന് ഇടക്കാല മുൻകൂർ ജാമ്യം. കൊല്ലം സെഷൻസ് കോടതി ഇടക്കാല മുൻകൂർ ജാമ്യം…
കോട്ടയം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന സൂചന നല്‍കി കേരള കോണ്‍ഗ്രസ്…
തിരുവനന്തപുരം: കേരളത്തിൽ ഓണ്‍ലൈൻ മദ്യവില്‍പ്പനയ്ക്കായി ഇനി ബെവ്‍കോ മൊബൈല്‍ ആപ്ലിക്കേഷനും. സ്വിഗ്ഗിയടക്കമുള്ള ഓണ്‍ലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകള്‍ താത്പര്യം അറിയിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്നാണ്…
മലപ്പുറം: കൊണ്ടോട്ടി തുറക്കലില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. ബസ്…