ബെംഗളൂരു: ബെംഗളൂരുവിൽ കൊതുക് ശല്യം വർധിക്കുന്നു. ഡിസംബർ ആദ്യവാരം അനുഭവപ്പെട്ട ഫെംഗൽ ചുഴലിക്കാറ്റിന് ശേഷമാണ് നഗരത്തിൽ കൊതുക് ശല്യം വർധിച്ചിരിക്കുന്നത്. ചന്ദ്ര ലേഔട്ട്, എച്ച്എഎൽ, അന്നസാന്ദ്ര പാളയ, വിജ്ഞാൻ നഗർ, ബെല്ലന്തൂർ, വിൽസൺ ഗാർഡൻ, വിനോബ നഗർ തുടങ്ങിയ പ്രദേശങ്ങളിൽ കൊതുക് ശല്യം രൂക്ഷമായിട്ടുണ്ട്. വിവിധ ബ്ലാക്ക് സ്പോട്ടുകളിൽ മാലിന്യം കുമിഞ്ഞുകൂടുന്നതും കൊതുക് ശല്യം വർധിക്കാനുള്ള കാരണമായി ബിബിഎംപി ചൂണ്ടിക്കാട്ടി.
ഡിസംബർ ആദ്യവാരം തുടർച്ചയായി പെയ്ത മഴ സ്ഥിതി കൂടുതൽ വഷളാക്കി. പാർക്കുകളിലും പൊതുസ്ഥലങ്ങളിലും കൊതുകുകൾ പെരുകുകയാണ്. കാൽനടയാത്രക്കാർക്കും ജോഗിംഗ് നടത്തുന്നവർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പ്രശ്നം പരിഹരിക്കാൻ ഫോഗിംഗും സ്പ്രേ ചെയ്യാനുള്ള ശ്രമങ്ങളും വേഗത്തിലാക്കുമെന്ന് ബിബിഎംപി അറിയിച്ചു. നിലവിൽ മൈസൂരു റോഡ്, ദീപാഞ്ജലി നഗർ പോലുള്ള സ്ഥലങ്ങളിൽ ഫോഗിംഗ്, സ്‌പ്രേയിംഗ് ടീമുകൾ വൈകുന്നേരങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും വരും ദിവസങ്ങളിൽ ശ്രമങ്ങൾ ഊർജിതമാക്കാനാണ് പദ്ധതിയെന്നും ബിബിഎംപി ഹെൽത്ത് കമ്മീഷണർ സുരാൽകർ വികാസ് കിഷോർ പറഞ്ഞു.
TAGS: BENGALURU | MOSQUITO
SUMMARY: Mosquito menace in Bengaluru after Cyclone Fengal
പത്തനംതിട്ട: മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ചുവപ്പ് മുന്നറിയിപ്പ് നിലയായ 190 മീറ്ററില്‍ എത്തി. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്ററില്‍…
മംഗളൂരു: പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് മാവേലിയിൽ മാവേലി എക്സ്പ്രസിൽ ഒരു അധിക കോച്ച് അനുവദിച്ചു. നമ്പർ 16603…
തിരുവനന്തപുരം: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണക്കേസില്‍ യൂട്യൂബര്‍ കെ എം ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. നോർത്ത്…
ഹൈദരാബാദ്: ലാൻഡ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില്‍ പക്ഷി ഇടിച്ചു. ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 162 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. …
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസിന് മുന്നില്‍ വീണ്ടും ഹാജരായി നടൻ അമിത് ചക്കാലക്കല്‍. അമിത് ചക്കാലക്കല്‍ രേഖകള്‍ ഹാജരാക്കാനാണ്…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ അംഗങ്ങളുടെ രണ്ടാമത്തെ ബാച്ച് നോർക്ക ഐ. ഡി കാർഡ് ആന്റ് ഇൻഷുറൻസ് അപേക്ഷ…