ബെംഗളൂരു: ബെംഗളൂരുവിൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു. ഉയർന്ന ഉപഭോഗവും പ്രതികൂല കാലാവസ്ഥയും തീറ്റച്ചെലവു വർധിച്ചതുമാണ് വില വർധനവിന്റെ കാരണം. ഇതിനോടകം കോഴിവില 300 രൂപയായി ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഇറച്ചി വ്യാപാരികൾ പറഞ്ഞു. നഗരത്തിൽ കഴിഞ്ഞ ദിവസം വരെ ഒരു കിലോ കോഴിയിറച്ചിക്ക് (സ്കിൻലെസ്) 220-280 രൂപയായിരുന്നു വില. എന്നാൽ ഇപ്പോൾ കോഴിയിറച്ചി വില കിലോയ്ക്ക് 300നും 350നും ഇടയിലാണ്.
ജീവനുള്ള കോഴിക്ക് മൊത്തവിപണിയിൽ കിലോയ്ക്ക് 156 മുതൽ 157 രൂപ വരെയും ചില്ലറ വിപണിയിൽ 180 മുതൽ 200 രൂപ വരെയുമാണ് വില. കടുത്ത ചൂട് കാരണം കോഴികളുടെ ആയുസ്സ് കുറയ്ക്കുകയും വില കുതിച്ചുയരുകയും ചെയ്യുന്നതായി പൗൾട്രി ഫാം ഉടമകൾ പറയുന്നു. കാലവർഷം ആരംഭിച്ചാൽ വിലയിൽ നേരിയ കുറവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നാഷണൽ എഗ് കോ-ഓർഡിനേഷൻ കമ്മിറ്റി (എൻഇസിസി) മൈസൂരു സോണൽ ചെയർമാൻ സതീഷ് ബാബു പറഞ്ഞു. തമിഴ്‌നാട്, കേരളം തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലും കോഴിയിറച്ചി വിലയിൽ വർധന ഉണ്ടായതായി അദ്ദേഹം പറഞ്ഞു.
ബെംഗളൂരു: ബെംഗളൂരു വിജയനഗർ മേരി മാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യക മറിയത്തിന്റെയും വിശുദ്ധ ഗീവർഗീസ് സഹദായുടെയും മൂന്ന്…
കോഴിക്കോട്: കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദാണ് ഡാൻസാഫിന്റെ പിടിയിലായത്. പ്രതിയുടെ കൂടെയുണ്ടായിരുന്നയാള്‍…
തിരുവനന്തപുരം: കേരളത്തിൽ തുടര്‍ച്ചയായ ഏഴാം ദിവസവും കുറഞ്ഞ് സ്വര്‍ണവില. ഇന്ന് 40 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഒരു പവന്…
ഇടുക്കി: ഇടുക്കി ഏലപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കാറ് പൂർണമായും കത്തി നശിച്ചു. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിനാണ്…
ബെംഗളൂരു: ബെംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ സഫാരി നടത്തുന്നതിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 13കാരന് പരുക്കേറ്റു. ബൊമ്മസാന്ദ്ര സ്വദേശിയായ സുഹാസ് എന്ന…
റാഞ്ചി: ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി രാംദാസ് സോറൻ അന്തരിച്ചു. അദ്ദേഹത്തിന് 62 വയസ്സായിരുന്നു. അസുഖബാധിതനായി ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഓഗസ്റ്റ്…