ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ജല നിരക്ക് വർധിച്ചേക്കും. ഇത് സംബന്ധിച്ച് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) ചെയർമാൻ ഡോ രാം പ്രസാത് മനോഹർ എംഎൽഎമാർക്കും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും പിന്തുണ അഭ്യർത്ഥിച്ച് കത്തയച്ചു.

കഴിഞ്ഞ 10 വർഷമായി നഗരത്തിൽ പരിഷ്കരിച്ചിട്ടില്ല. ഇക്കഴിഞ്ഞ വേനലിൽ ജലലഭ്യത തീരെ കുറവായിരുന്നു. ഇപ്പോൾ സാധാരണ മഴ ലഭിക്കുന്നുണ്ടെങ്കിലും മാർച്ച്‌ ഏപ്രിൽ മാസങ്ങളിൽ കടുത്ത വരൾച്ച അനുഭവപ്പെട്ടേക്കാം എന്നും കത്തിൽ അദ്ദേഹം പറഞ്ഞു. വർധിച്ചുവരുന്ന ചിലവുകൾ കണക്കിലെടുത്ത് ജലനിരക്ക് പരിഷ്കരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

നിരക്ക് പരിഷ്‌കരണം സംബന്ധിച്ച് ചർച്ച ചെയ്യാൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെ അധ്യക്ഷതയിൽ ഉടൻ പ്രത്യേക യോഗം ചേരും. ബിഡബ്ല്യൂഎസ്എസ്ബി പ്രതിമാസം 170 കോടി ചെലവഴിക്കുന്നുണ്ടെങ്കിലും 129 കോടി രൂപ മാത്രമാണ് വരുമാനം. ബോർഡിന് വരും ദിവസങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്നും ദൈനംദിന പ്രവർത്തനങ്ങളെ ഇത് ബാധിക്കുമെന്നും ചെയർമാൻ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 10 വർഷത്തിനിടെ വൈദ്യുതി ചെലവ് 107 ശതമാനവും അറ്റകുറ്റപ്പണി ചെലവ് 122 ശതമാനവും ജീവനക്കാരുടെ ശമ്പളവും പെൻഷനും 61 ശതമാനവും വർധിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് നിരക്ക് വർധന നടപ്പാക്കണമെന്നാണ് ബോർഡിന്റെ ആവശ്യം. നഗരത്തിൽ ജലനിരക്ക് വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് നേരത്തെ ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞിരുന്നു.

TAGS: BENGALURU | BWSSB
SUMMARY: BWSSB writes to lawmakers explaining need for water tariff hike

Savre Digital

Recent Posts

ഇന്റർ സ്കൂൾ ക്വിസ് മത്സരം

ബെംഗളൂരു: പാലക്കാട്‌ ഫോറം ബെംഗളുരുവിന്റെ അബ്ദുൾകലാം വിദ്യ യോജനയുടെ ഭാഗമായി വർഷം തോറും നടത്തി വരാറുള്ള ക്വിസ് മത്സരം  ഞായറാഴ്ച…

41 minutes ago

ബിരിയാണിയില്‍ പഴുതാരയെ കിട്ടിയ സംഭവം; ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ

കോട്ടയം: ബിരിയാണിയില്‍ നിന്ന് ചത്ത പഴുതാരയെ കിട്ടിയ സംഭവത്തില്‍ ഹോട്ടലിനും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി…

59 minutes ago

സാ​ങ്കേ​തി​ക ത​ക​രാ​ർ; ഡ​ൽ​ഹി​യി​ൽ നി​ന്ന് ബെംഗ​ളൂ​രു​വി​ലേ​യ്ക്ക് പോ​യ എ​യ​ർ ഇ​ന്ത്യ വി​മാ​നത്തിന് അടിയന്തര ലാന്‍ഡിംഗ്

ബെംഗളൂരു: ഡ​ൽ​ഹി​യി​ൽ നി​ന്നു ബെംഗ​ളൂ​രുവി​ലേ​ക്ക് പോ​യ എ​യ​ർ ഇ​ന്ത്യ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഭോ​പ്പാ​ൽ രാ​ജ് ഭോ​ജ്…

2 hours ago

കൊലപാതക ശ്രമം അടക്കം 53 ക്രിമിനൽ കേസുകളിലെ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

തൃശൂര്‍: നിരവധി ക്രിമിനല്‍ കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകൻ…

3 hours ago

അഗ്നിവീർ റിക്രൂട്‌മെന്റ് റാലി 13 മുതൽ

ബെംഗളൂരു: കരസേനയുടെ ബെംഗളൂരു റിക്രൂട്ടിങ് ഓഫിസിനു കീഴിലുള്ള അഗ്നിവീർ റിക്രൂട്‌മെന്റ് റാലി 13 മുതൽ 19 വരെ ബെള്ളാരി ജില്ലാ…

3 hours ago

തേനീച്ചയുടെ ആക്രമണത്തില്‍ 30 വിദ്യാർഥികൾക്ക് പരുക്ക്

ബെംഗളൂരു: തേനീച്ച ആക്രമണത്തെ തുടർന്ന് 30 വിദ്യാർഥികൾക്ക് പരുക്കേറ്റു. കുടക് വിരാജ്‌പേട്ട ഗവ. പ്രൈമറി സ്‌കൂളിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം.…

3 hours ago