ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിച്ചേക്കും. ബസ്, മെട്രോ നിരക്കുകളിലെ സമീപകാല നിരക്ക് വർധനവിന് പിന്നാലെയാണിത്. നിരക്ക് 30 ശതമാനം വരെ വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. നിരക്ക് വർധന സംബന്ധിച്ച് ബിഡബ്ല്യൂഎസ്എസ്ബി സംസ്ഥാന സർക്കാരിന് റിപ്പോർട്ട്‌ കൈമാറിയിരുന്നു. വർധിച്ചുവരുന്ന ചിലവുകൾ കാരണമുള്ള സാമ്പത്തിക നഷ്ടം നികത്താൻ യുണിറ്റിന് 7-8 പൈസ വരെ വർധന വരുത്താനാണ് ബിഡബ്ല്യൂഎസ്എസ്ബി ശുപാർശ ചെയ്തത്.

ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ഈ വിഷയം നഗരത്തിലെ എംഎൽഎമാരുമായി ചർച്ച ചെയ്യുമെന്ന് ഡി. കെ. ശിവകുമാർ പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് മുമ്പായി നിരക്ക് വർധന അന്തിമമാക്കാനായിരുന്നു സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഇത് നടന്നില്ലെന്നും, പകരം ബിബിഎംപിയുടെ ബജറ്റ് അവതരണത്തിന് മുമ്പായി നിരക്ക് വർധന അന്തിമമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരക്ക് വർധന അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ബിഡബ്ല്യൂഎസ്എസ്ബി ബോർഡിന് പ്രതിവർഷം 1,000 കോടി രൂപയുടെ നഷ്ടം നേരിടുന്നതിനാലാണ് നടപടി. ജല ഉപഭോഗം കൃത്യമായി അളക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്. 2014 മുതൽ ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിച്ചിട്ടില്ലെന്നും ഇത് ബിഡബ്ല്യൂഎസ്എസ്ബി ബോർഡിന് നഷ്ടം ഉണ്ടാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

TAGS: BENGALURU | PRICE HIKE
SUMMARY: Water tariff in Bengaluru to be hiked

Hot this week

കുവൈത്തിന് നേരെ ഇറാന്റെ ആക്രണം: പരുക്കേറ്റവരിൽ മൂന്ന് മലയാളികളുമെന്ന് റിപ്പോർട്ട്

കുവൈത്ത് സിറ്റി: ഇറാന്റെ കുവൈത്ത് വിമാനത്താവള ആക്രമണത്തിൽ പരുക്കേറ്റവരിൽ മൂന്ന് മലയാളികൾ....

മ​ഴ​ ശക്തം; ഇ​ന്ന് എ​ട്ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്....

ബി.കെ. ഹരിപ്രസാദ് കർണാടക പി.സി.സി. പ്രസിഡന്റ്

ബെംഗളൂരു: ബി.കെ. ഹരിപ്രസാദിനെ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി പാർട്ടി...

ഇറാൻ നയതന്ത്രജ്ഞര്‍ 24 മണിക്കൂറിനകം രാജ്യം വിടണം; ആക്രമണത്തിന് പിന്നാലെ കടുത്ത നടപടിയുമായി കുവൈറ്റ്

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ...

അധ്യായം 18 📖 അങ്ങാടിപ്പഴമ

  ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കിഴക്കൻ...

എറണാകുളത്ത് എച്ച്1എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

എറണാകുളം: കൊച്ചിയിൽ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരണം. പാലാരിവട്ടം...

ഓപറേഷന്‍ തൂഫാന്‍; ആദ്യ ദിനം 137 പേര്‍ അറസ്റ്റില്‍,‘വിതരണ ശൃംഖലകളുടെ നിർണായക വിവരം ലഭിച്ചു

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട് പ്രവര്‍ത്തനം ഊര്‍ജ്ജിതമാകുന്നു. പ്രവര്‍ത്തനം...

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; മുൻസിഫ് കോടതി ഉത്തരവിനെതിരെ പോലീസ് ഹൈക്കോടതിയില്‍

കൊച്ചി: എറണാകുളം മലയിടംതുരുത്തില്‍ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്ന പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ...

Related Articles

Popular Categories