ബെംഗളൂരു: ബെംഗളൂരുവിൽ ട്രെയിനിൽ നിന്നും വീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ഇടുക്കി തൂക്കുപാലം കല്ലാർ പട്ടം കോളനിയിൽ റിട്ട. ഹെഡ് പോസ്റ്റ് മാസ്റ്റർ ജി. സുനിലിൻ്റെ മകൻ ദേവനന്ദൻ (24) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.45 ന് സോലദേവനഹള്ളി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന് മുകളിലാണ് ദേവനന്ദനെ വീണ് പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. തുടർന്ന് സപ്തഗിരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും വിദഗ്ധ ചികിത്സക്കായി ഹെബ്ബാൾ ബാപ്റ്റിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തുവെങ്കിലും ഇന്ന് പുലർച്ചെ 1.30 ഓടെ മരണപ്പെടുകയായിരുന്നു.
രാവിലെ മജെസ്റ്റിക്കിലെ കെ.എസ്.ആർ. ബെംഗളൂരു സ്റ്റേഷനിൽ നിന്നും സോലദേവനഹള്ളി സ്റ്റേഷനിലേക്ക് കയറിയതായിരുന്നു. അബദ്ധത്തിൽ വീണതാണെന്നാണ് നിഗമനം. വിവരമറിഞ്ഞ് ബന്ധുക്കൾ ബെംഗളൂരുവിലെത്തിയിട്ടുണ്ട്. പി.ജി. പഠനം പൂർത്തി യാക്കിയ ദേവനന്ദൻ സിവിൽ സർവീസ് കോച്ചിംഗിന് ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു. നേരത്തെ ഒന്നിച്ചു പഠിച്ച സുഹൃത്തുക്കളെ കാണാന്‍ ആണ് നാട്ടിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. മൃതദേഹം ശിവാജി നഗർ ബൗറിംങ് ഹോസ്പിറ്റലിൽ പോസ്റ്റുമോർട്ടം നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടു പോകും. മാതാവ്: അനിതാ കുമാരി. സഹോദരി: ഡോ. ദേവി സുനിൽ (ജർമ്മനി).
<BR>
TAGS : ACCIDENT | TRAIN
SUMMARY : A Malayali youth died after falling from a train in Bengaluru
കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ചു മരിച്ച 9 വയസുകാരിക്ക് മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…
ചെന്നൈ: നാഗാലന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…
ബെംഗളൂരു: ചാമരാജനഗർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ കുണ്ടകരേ റേഞ്ചിലെ ഹെഗ്ഗവാടി റോഡിന് സമീപം രണ്ട് കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു…
ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ ഹുമയൂണിന്റെ ശവകുടീരത്തിന് (ഹുമയൂൺ ടോംബ്) സമീപമുള്ള ദർഗയുടെ മേൽക്കുര തകർന്നു വീണ് അഞ്ച് പേർ…
ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…
ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…