ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം

ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. സിവി രാമൻ നഗർ സ്വദേശിയായ 27കാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്. ശനിയാഴ്ചയാണ് യുവാവിൻ്റെ മരണകാരണം ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. ഈ വർഷത്തെ ആദ്യ ഡെങ്കിപ്പനി മരണമാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ബിബിഎംപി അറിയിച്ചു.

ഡെങ്കിപ്പനി ഭീതിക്കിടെ വെള്ളിയാഴ്ച രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇവ രണ്ടും ഡെങ്കിപ്പനി കാരണമാണെന്നായിരുന്നു പ്രാഥമിക വിവരം. എന്നാൽ പിന്നീട് ബിബിഎംപി ഡെത്ത് ഓഡിറ്റ് നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിൽ ഒരാൾക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മരിച്ച മറ്റൊരാൾ തമിഴ്നാട് സ്വദേശിയായ 80കാരിയാണ്. കാൻസർ ബാധിതയായിരുന്ന ഇവർ ഡെങ്കിപ്പനി ലക്ഷണം കാണിച്ചിരുന്നു. എന്നാൽ മരണകാരണം ഡെങ്കിപ്പനി അല്ലെന്ന് അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തോടെ രോഗം കണ്ടെത്തലും പരിശോധനയും ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അധികൃത‍ർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈ വ‍ർഷം ജനുവരി മുതൽ ഇതുവരെ 1743 ഡെങ്കിപ്പനി കേസുകളാണ് ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

TAGS: BENGALURU UPDATES | DENGUE FEVER
SUMMARY: One death reported in bengaluru due to dengue

Savre Digital

Recent Posts

മൈ​സൂ​രു, ബെം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ദൂ​രം കുറയും; വയനാട് തുരങ്കപാത നിർമാണ പ്രവൃത്തി ഉദ്ഘാടനം ഈ മാസം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ഈ ​മാ​സം 31ന് ​വൈ​കീ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി…

8 minutes ago

മലയാളി ദമ്പതിമാരുടെ സ്വര്‍ണം കവര്‍ന്ന് മുങ്ങി; ഡ്രൈവർമാർ അറസ്റ്റിൽ

ബെംഗളൂരു: മലയാളി ദമ്പതിമാരുടെ സ്വർണവുമായി മുങ്ങിയ ഡ്രൈവർമാർ പിടിയില്‍. ദൊഡ്ഡബല്ലാപുര ഭുവനേശ്വരി നഗറിലെ രവി എന്ന മഞ്ജുനാഥ് (33), മൈസൂരു…

18 minutes ago

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് തുടക്കമായി

ബെംഗളൂരു: മൂന്നുദിവസം നീണ്ടുനിൽക്കുന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ തുടക്കമായി. ഉദ്ഘാടന ചടങ്ങിൽ ബ്രഹ്മ സ്ഥാപകൻ…

59 minutes ago

സുവർണ കർണാടക കേരള സമാജം ഭാരവാഹികൾ

ബെംഗളൂരു: സുവർണ കർണാടക കേരള സമാജത്തിന്റെ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന പ്രസിഡണ്ടായി എ ആർ രാജേന്ദ്രൻ ജനറൽ…

1 hour ago

സ്വര്‍ണക്കള്ളക്കടത്തിന് സഹായം ചെയ്തു; കസ്റ്റംസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…

10 hours ago

കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി

ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…

10 hours ago