ബെംഗളൂരു: ബെംഗളൂരുവിൽ ഡ്രൈവർ രഹിത മെട്രോ ട്രെയിൻ സർവീസ് അടുത്ത വർഷത്തോടെ ആരംഭിക്കും. മെട്രോ യെല്ലോ ലൈനിന്റെ ഭാഗമാണിത്. 2025 ജനുവരി അവസാനത്തോടെയാണ് ആർവി റോഡ്-ബൊമ്മസാന്ദ്ര റൂട്ടിൽ (യെല്ലോ ലൈൻ) മെട്രോ ട്രെയിൻ ഓടിത്തുടങ്ങുക. ഇൻഫോസിസ് ഉൾപ്പെടെ ആയിരക്കണക്കിന് ഐടി കമ്പനികളെ ബന്ധിപ്പിക്കുന്ന പാതയാണിത്.
ആർവി റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന 19.15 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഡ്രൈവറില്ലാ മെട്രോ പാത. ഈ റൂട്ടിൽ 16 സ്റ്റേഷനുകളുണ്ട്. കോച്ചുകളിൽ 24 സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. യാത്രയുടെ ദൃശ്യങ്ങൾ പകർത്താൻ മാത്രമായി 2 സിസിടിവികൾ ഉണ്ടാകും. റോഡ്, ഫ്‌ളൈഓവർ എന്നിവയ്‌ക്ക് മുകളിൽ മെട്രോ ട്രാൻസിറ്റ് സ്റ്റേഷൻ എന്നിവയും യെല്ലോ ലൈനിന്റെ മറ്റൊരു പ്രത്യേകതയാണ്.
ചൈനയിൽ നിന്നെത്തിച്ച മെട്രോ കോച്ചുകളുടെ പരിശോധന ഹെബ്ബഗൊഡി മെട്രോ ഡിപ്പോയിലാണ് നടക്കുന്നത്. ജയദേവ ഹോസ്പിറ്റൽ, സിൽക്ക് ബോർഡ് ജംഗ്ഷൻ, ഇലക്‌ട്രോണിക്‌സിറ്റി എന്നിവിടങ്ങളിലൂടെ മെട്രോ കടന്നുപോകും. കഴിഞ്ഞ ഫെബ്രുവരിയിലാണ് ചൈനയിൽനിന്ന് ഡ്രൈവർ രഹിത മെട്രോയുടെ ആദ്യ ബാച്ചിലെ ആറു കോച്ചുകൾ ബെംഗളൂരുവിൽ എത്തിച്ചത്.
TAGS: BENGALURU | DRIVERLESS METRO TRAIN
SUMMARY: Bengaluru to get driverless metro train service soon
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് ഡീലിമിറ്റേഷൻ സംബന്ധിച്ച മാറ്റങ്ങൾ കെ സ്മാർട്ട് സോഫ്റ്റ്‌വെയറിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ശനിയും ഞായറും…
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി. ചില സാങ്കേതിക കാരണങ്ങളാൽ 20ന് നടത്താനിരുന്ന പരീക്ഷ മാറ്റിയെന്നും ജനുവരി…
ദുബായ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റ് സെമിയിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ. മഴ കാരണം 20 ഓവറാക്കിയ…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിന്‍റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി അതിജീവിത. സോഷ്യൽ മീഡിയയിലാണ്…
ബെംഗളൂരു: ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടത്തില്‍ പ്പെട്ട് 26 കാരന്റെ ഇടം കൈ നഷ്ടമായി. കർണാടകയിലെ ബംഗാർപേട്ട് സ്റ്റേഷനില്‍ വെള്ളിയാഴ്ച…
പത്തനംതിട്ട: തീർഥാടകരുടെ എണ്ണം കൂടിയതിനാൽ പുല്ലുമേട് കാനനപാത വഴിയുള്ള ശബരിമല ദർശനത്തിന് കർശന നിയന്ത്രണം. ഇതോടെ വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട്…