ബെംഗളൂരുവിൽ തണുപ്പ് വർധിക്കും; വരും ദിവസങ്ങളിൽ താപനില കുറയാൻ സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ തണുപ്പ് വർധിക്കും. നിലവിലുള്ള ശരാശരി കുറഞ്ഞ താപനില സാധാരണയിലും താഴെ പോകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. നഗരത്തിലെ രാത്രികാല താപനിലയിലും കാര്യമായ വ്യതിയാനം ഉണ്ടാകും.

14 വർഷം മുമ്പ് 2011 ഡിസംബർ 24നാണ് ബെംഗളൂരുവിൽ ഇതിന് മുമ്പ് ഏറ്റവും കുറഞ്ഞ തണുപ്പ് അനുഭവപ്പെട്ടത്. അന്ന് 12.8 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. ചൊവ്വാഴ്ച രാത്രി നഗരത്തിലെ താപനില 12.8 ഡിഗ്രി സെൽഷ്യസിനും താഴെയായിരിക്കും. ബെംഗളൂരുവിൽ നിലവിൽ തണുപ്പ് അനുഭവപ്പെടുന്നതിന് കാരണം മഴയാണ്. കഴിഞ്ഞ ആഴ്ച്ചകളിൽ തീരത്ത് ന്യൂനമർദ്ദം മൂലമുണ്ടായ തുടർച്ചയായി പെയ്ത മഴയാണ് ഡിസംബറിലെ തണുത്ത കാലാവസ്ഥയ്ക്ക് കാരണമെന്ന് ഐഎംഡി പറഞ്ഞു.

TAGS: BENGALURU | COLD
SUMMARY: Bengaluru to get even more cold for upcoming days

Savre Digital

Recent Posts

ഗ്രാമി ജേതാവ് റിക്കി കേജിന്റെ ബെംഗളൂരുവിലെ വീട്ടിൽ മോഷണം

ബെംഗളൂരു: പത്മശ്രീ ജേതാവും ഗ്രാമി അവാർഡ് ജേതാവുമായ റിക്കി കേജിന്റെ വീട്ടിൽ മോഷണം. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. റിക്കി…

6 minutes ago

വോട്ടർമാരെ അധിക്ഷേപിക്കുന്ന പരാമർശത്തില്‍ ഖേദിക്കുന്നു; എം.എം മണി

നെടുങ്കണ്ടം: തദ്ദേശ തിരഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വന്നതിന്​ പിന്നാലെ വോട്ടർമാർ നന്ദികേട്​ കാണിച്ചുവെന്ന തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ…

22 minutes ago

ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രണ്ട് സ്ത്രീകളടക്കം മൂന്നുപേർക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ​ഗുരുതര പരുക്ക്. ഇന്ന് രാവിലെ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ്…

33 minutes ago

തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിൽ മത്സരിച്ച സിനി(50) ആണ് മരിച്ചത്. ശ്രീകാര്യത്തിലുള്ള വീട്ടിൽ…

48 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ അലവിൽ സ്വദേശി കെ പി വസന്തന്‍ (74) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ, കിത്തിഗന്നൂർ ന്യൂ സിറ്റി…

3 hours ago

ഒന്നരമാസത്തെ വിശ്രമത്തിന് ദലൈലാമ കർണാടകയില്‍ എത്തി

ബെംഗളൂരു: ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കർണാടകയില്‍ എത്തി. ഉത്തര കന്നഡ ജില്ലയിലെ മുണ്ട്‌ഗോഡ് ടിബറ്റൻ കേന്ദ്രത്തിലെ ഡ്രിപങ് ഗൊമാങ്…

3 hours ago