ബെംഗളൂരു: ബെംഗളൂരുവിൽ താപനില വീണ്ടും കുറയുന്നു. ഇതോടെ വരും ദിവസങ്ങളിൽ നഗരത്തിലെ തണുപ്പ് ഇനിയും വർധിച്ചേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. നഗരത്തിൽ കഴിഞ്ഞ ദിവസം ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത് ഉത്തരഹള്ളി, ഹെമ്മിഗെപുര എന്നിവിടങ്ങളിലാണ്. തിങ്കളാഴ്ച രാവിലെ 8.30നും, ചൊവ്വാഴ്ച രാവിലെ 8.30നും ഇടയിൽ ഈ സീസണിലെ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ താപനിലയായ 12.2 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടെ രേഖപ്പെടുത്തിയത്.
തെക്കൻ ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അതിശക്തമായ കാറ്റാണ് തണുപ്പിന് കാരണമെന്ന് ഐഎംഡി ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച രാത്രി വരെ നഗരത്തിൽ തണുപ്പ് തുടർന്നേക്കും.
അതേസമയം, ഡിസംബർ 19, 20 തിയതികളിൽ ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ ജില്ലകളിൽ നേരിയ മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ബുധനാഴ്ച ബെംഗളൂരുവിൽ ശരാശരി താപനില 25.7 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഏറ്റവും കുറഞ്ഞ താപനില 18.6 ഡിഗ്രി സെൽഷ്യസും ആയിരുന്നു.
TAGS: BENGALURU | TEMPERATURE
SUMMARY: Bengaluru temperature to dip again for coming days
കൊച്ചി: വി.കെ. മിനി മോളും ഷൈനി മാത്യുവും കൊച്ചി മേയർ സ്ഥാനം പങ്കിടും. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി…
തിരുവനന്തപുരം: കേരളത്തിലെ എസ്‌ഐആറിന്റെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 2,54,42,352 പേർ ഫോം പൂരിപ്പിച്ച് നല്‍കി. 24.08 ലക്ഷം പേരാണ് കരട്…
തിരുവനന്തപുരം: തടവുകാരനില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ ജയില്‍ ഡിഐജി വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. ഇയാള്‍ക്കെതിരെ റിപ്പോർട്ട് നല്‍കി…
കൊച്ചി: നടൻ ദിലീപിന്റെ സ്വകാര്യ വസതിയില്‍ ഡ്രോണ്‍ പറത്തി നിയമവിരുദ്ധമായി നിരീക്ഷണം നടത്തുകയും ദൃശ്യങ്ങള്‍ പകർത്തുകയും ചെയ്ത സംഭവത്തില്‍ വാർത്താ…
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ. ഹൈക്കോടതിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. കേസിലെ സാമ്പത്തിക ഇടപാടുകള്‍ എൻഫോഴ്സ്മെന്റ്…
അഹമ്മദാബാദ്: ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ ക്രൂരമായി തല്ലിക്കൊന്ന 21-കാരൻ പിടിയില്‍. വഡാജ് സ്വദേശിയായ രാഹുല്‍ ദൻതാനിയെയാണ് പോലീസ് അറസ്റ്റ്…