ബെംഗളൂരു: ബെംഗളൂരുവിൽ ദ്വിദിന ശാസ്ത്ര ഫിലിം ഫെസ്റ്റിവലിന് (Sci560 ഫിലിം ഫെസ്റ്റിവൽ) ഇന്ന് തുടക്കം. ബെംഗളൂരു സയൻസ് ഗാലറിയിലാണ് പ്രദർശനം നടക്കുക. നഗരത്തിന്റെ ശാസ്ത്രീയ പൈതൃകം, വിവരണങ്ങൾ മുതലായവ ഉൾപ്പെടുന്ന സിനിമകൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. ബെംഗളൂരുവിന്റെ ചരിത്രപ്രാധാന്യത്തേക്കുറിച്ചുള്ള പത്ത് ഡോക്യുമെന്ററി ചിത്രങ്ങളും ഇതിൽ ഉൾപ്പെടുത്തും.
ബെംഗളൂരു ഫിലിം ഫോറവും, സയൻസ് ഗാലറി ബെംഗളൂരു ടീമും അടങ്ങുന്ന ജൂറിയാണ് സിനിമകൾ തിരഞ്ഞെടുത്തത്. നിത്യ മിശ്രയുടെ ‘ഡൗൺ ദി ഡ്രെയിൻ’ എന്ന സിനിമയുടെ പ്രദർശനത്തോടെയാണ് പരിപാടി ആരംഭിക്കുക. നിത്യയും സാമൂഹിക-ജലശാസ്ത്രജ്ഞൻ വീണ ശ്രീനിവാസനും പങ്കെടുക്കുന്ന ചർച്ചയും പ്രദർശനത്തിന് ശേഷം നടക്കും. കോലാർ ഗോൾഡ് ഫീൽഡ്സിന്റെ (കെജിഎഫ്) ചരിത്രത്തെയും പ്രാധാന്യത്തെയും കുറിച്ചുള്ള ബസവ് ബിരാദറിന്റെ സെർച്ച് ഓഫ് ഗോൾഡ് എന്ന ഡോക്യുമെന്ററിയും ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും.
സ്‌ക്രീനിംഗിന് ശേഷമുള്ള ചർച്ചയിൽ, ചലച്ചിത്ര നിർമ്മാതാവും ഭൗതികശാസ്ത്രജ്ഞരുമായ നിർമ്മൽ രാജ്, പാലഹള്ളി വിശ്വനാഥ് എന്നിവർ പങ്കെടുക്കും. ഫെസ്റ്റിവലിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ സയൻസ് ഗാലറി വെബ്‌സൈറ്റിൽ സൗജന്യമായി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ സൗജന്യമാണ്.
TAGS: BENGALURU | FILM FESTIVAL
SUMMARY: 2-day film fest on Bengaluru’s scientific heritage begins today
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…