ബെംഗളൂരു: ബെംഗളൂരു നമ്മ യാത്രിയുടെ ടാക്സി ക്യാബ് സേവനങ്ങൾക്ക് ഏപ്രിൽ 16ന് തുടക്കമാകും. നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് യൂണിയൻ്റെ (എആർഡിയു) നേതൃത്വത്തിൽ ആരംഭിച്ച നമ്മ യാത്രി ആപ്പ് ഇതാദ്യമായാണ് ക്യാബ് സർവീസ് അവതരിപ്പിക്കുന്നത്.
ജസ്‌പേ ടെക്‌നോളജീസ് ആണ് ആപ്പ് നിർമിച്ചത്. ആപ്പിനെ വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാബ് സേവനങ്ങൾക്ക് തുടക്കമിടുന്നത്. നമ്മ യാത്രി ആപ്പ് രണ്ട് തരം ടാക്സികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇക്കോ – നോൺ എസി ആണ്, കോംഫി എസി ക്യാബുകൾ എന്നിവയാണിത്. നിലവിൽ ബെംഗളൂരുവിലെ ടൗണുകൾക്കിടയിലെ യാത്രകൾക്ക് മാത്രമാണ് ക്യാബ് സേവനം ലഭ്യമാകുക. വൈകാതെ മറ്റ് നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് നമ്മ യാത്രി പദ്ധതിയിടുന്നത്.
കമ്പനി ഇതുവരെ ഏകദേശം 350 ക്യാബ് ഡ്രൈവർമാരെ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് നമ്മ യാത്രി വൃത്തങ്ങൾ അറിയിച്ചു. ക്യാബ് സേവനത്തിലേക്കുള്ള നമ്മ യാത്രി ആപ്പിന്റെ കടന്നുവരവ് ഒല, ഊബർ പോലുള്ള ആപ്പുകൾക്ക് വലിയ തിരിച്ചടിയാണ്.
The post ബെംഗളൂരുവിൽ നമ്മ യാത്രിയുടെ ടാക്സി സേവനങ്ങൾ 16 മുതൽ appeared first on News Bengaluru.
Powered by WPeMatico
ന്യൂഡല്‍ഹി: ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറിക്കി. മേഘാലയ…
തിരുവനന്തപുരം: പുതുവത്സരത്തിൽ മലയാളികൾക്ക് സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന കൊല്ലം-ചെന്നെെ എക്‌സ്‌പ്രസിന്റെ യാത്ര സമയം ഒരു മണിക്കൂർ…
തിരുവനന്തപുരം: പോറ്റി ആദ്യം കയറിയത് കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്…
തിരുവനന്തപുരം: 2026 ലെ വാർഷിക പരീക്ഷാ കലണ്ടർ പിഎസ്‍സി പുറത്തിറക്കി. വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്. 2025 ഡിസംബർ 31 വരെ വിജ്ഞാപനം…
ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥന്റെ വസതിയില്‍ ലോകായുക്ത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 1.53 കോടി രൂപയുടെ…
വയനാട്: വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ…