ബെംഗളൂരുവിൽ നാല് നില കെട്ടിടത്തിൽ തീപിടുത്തം

ബെംഗളൂരു: ബെംഗളൂരു ആർടി നഗറിലെ മിറാക്കിൾ ഡ്രിങ്ക് എന്ന നാല് നില കെട്ടിടത്തിൽ തീപിടുത്തം. കെട്ടിടത്തിൽ കുടുങ്ങിയ 20ഓളം പേരെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് ആയുർവേദ ക്ലിനിക് ഉൾപ്പെടെ പ്രവർത്തിക്കുന്ന കെട്ടിടത്തിന് തീപിടിച്ചത്.

നാല് ഫയർ ഫോഴ്സ് വാഹനങ്ങൾ സ്ഥലത്തെത്തി വൈകുന്നേരം 4 മണിയോടെ തീ അണച്ചു. ബേസ്‌മെൻ്റിലെ ജനറേറ്ററിൽ നിന്നാണ് തീ പടർന്നതെന്ന് അഗ്നിശമനസേന അറിയിച്ചു. കെട്ടിടത്തിൻ്റെ താഴത്തെ നിലയിലും ഒന്നാം നിലയിലും കോൾ സെൻ്ററുകൾ പ്രവർത്തിച്ചിരുന്നു. മറ്റ്‌ രണ്ട് നിലകളിലും ആയുർവേദ ക്ലിനിക്കാണ് പ്രവർത്തിച്ചിരുന്നത്.

തീപിടിത്തമുണ്ടായ ഉടൻ ടെറസിലേക്ക് ഓടിക്കയറിയ 20-ലധികം ആളുകളെ ഫയർ ഫോഴ്സ് സംഘം രക്ഷപ്പെടുത്തി. ബേസ്‌മെൻ്റിൽ സൂക്ഷിച്ചിരുന്ന ആയുർവേദ മരുന്നുകളുടെ സ്റ്റോക്കുകളും അവിടെ പാർക്ക് ചെയ്തിരുന്ന 25 ഓളം വാഹനങ്ങളും തീപിടുത്തത്തിൽ പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ആർടി നഗർ പോലീസ് കേസെടുത്തു.

 

The post ബെംഗളൂരുവിൽ നാല് നില കെട്ടിടത്തിൽ തീപിടുത്തം appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

മൈസുരു കൊട്ടാരത്തിൽ 10 ദിവസത്തെ പുഷ്പമേളയ്ക്ക് തുടക്കമായി

ബെംഗളുരു: മാ​ഗി ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൈസുരു കൊട്ടാരത്തില്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയ്ക്ക് തുടക്കമായി. 31 വരെ രാവിലെ 10…

41 minutes ago

ലീഗ് ഓഫീസിനു നേരെ ആക്രമണം; പെരിന്തല്‍മണ്ണയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

മലപ്പുറം: മുസ്‌ലിം ലീഗ് ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് ഹര്‍ത്താല്‍.രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി…

53 minutes ago

പ്രതിമാസം 1000 രൂപ ധനസഹായം; സ്ത്രീ സുരക്ഷാ പദ്ധതിക്ക് നാളെ മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകള്‍ ഡിസംബർ 22 മുതല്‍ സ്വീകരിച്ചു…

9 hours ago

സന്നിധാനത്തിന് സമീപം തീര്‍ഥാടന പാതയില്‍ കാട്ടാന

പത്തനംതിട്ട: ശബരിമലയില്‍ കാട്ടാന ഇറങ്ങി. മരക്കൂട്ടത്ത് യുടേണ്‍ ഭാഗത്താണ് കാട്ടാന എത്തിയത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ വേലി കാട്ടാന തകർത്തു.…

10 hours ago

ഇടുക്കിയില്‍ അനധികൃതമായി നിര്‍മ്മിച്ച ഗ്ലാസ് ബ്രിഡ്ജിന് സ്റ്റോപ്പ് മെമ്മോ നല്‍കി ജില്ല കളക്ടര്‍

ഇടുക്കി: ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു. അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ല കലക്ടർ സ്റ്റോപ്പ് മെമ്മോ നല്‍കിയത്.…

10 hours ago

വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വി പ്രിയദര്‍ശിനിയെ നിയോഗിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. കല്ലമ്പലം ഡിവിഷനില്‍ നിന്നുള്ള…

11 hours ago