ബെംഗളൂരു: ബെംഗളൂരുവിൽ ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. മഴയോടൊപ്പം ഇടിമിന്നലും ഉണ്ടാകാൻ സാധ്യത ഉണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം കൂടുതൽ വേനൽ മഴ ലഭിച്ചേക്കുമെന്ന് ഐഎംഡി അറിയിച്ചു. നിലവിൽ വർധിച്ചു വരുന്ന താപനിലയ്ക്ക് ഇത് ആശ്വാസമാകും.
ബെംഗളൂരുവിൽ ശനിയാഴ്ച 33.8 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില രേഖപ്പെടുത്തിയത്. ഇത് കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ഉയർന്ന കണക്കാണ്. ഏറ്റവും കുറഞ്ഞ താപനില 23.9 ഡിഗ്രി സെൽഷ്യസ് ആണ്.
ഏപ്രിൽ 27 മുതൽ നഗരത്തിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിന്നു. നിരവധിയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ കുറഞ്ഞ താപനില 21-23 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും, പകൽ സമയത്ത് ഉയർന്ന താപനില 33-34 ഡിഗ്രി സെൽഷ്യസിനടുത്ത് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
TAGS: BENGALURU | RAIN
SUMMARY: Bengaluru to recieve heavy rainfall tomorrow
പത്തനംതിട്ട: മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ചുവപ്പ് മുന്നറിയിപ്പ് നിലയായ 190 മീറ്ററില്‍ എത്തി. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്ററില്‍…
മംഗളൂരു: പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് മാവേലിയിൽ മാവേലി എക്സ്പ്രസിൽ ഒരു അധിക കോച്ച് അനുവദിച്ചു. നമ്പർ 16603…
തിരുവനന്തപുരം: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണക്കേസില്‍ യൂട്യൂബര്‍ കെ എം ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. നോർത്ത്…
ഹൈദരാബാദ്: ലാൻഡ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില്‍ പക്ഷി ഇടിച്ചു. ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 162 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. …
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസിന് മുന്നില്‍ വീണ്ടും ഹാജരായി നടൻ അമിത് ചക്കാലക്കല്‍. അമിത് ചക്കാലക്കല്‍ രേഖകള്‍ ഹാജരാക്കാനാണ്…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ അംഗങ്ങളുടെ രണ്ടാമത്തെ ബാച്ച് നോർക്ക ഐ. ഡി കാർഡ് ആന്റ് ഇൻഷുറൻസ് അപേക്ഷ…