ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് ഒഡീഷയിലെ പുരിയിലേക്ക് സർവീസ് പ്രഖ്യാപിച്ച് കർണാടക ആർടിസി. ഭുവനേശ്വർ, കട്ടക്ക് എന്നീ നഗരങ്ങളിലേക്കും സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി പദ്ധതിയിടുന്നുണ്ട്.
തിരുപ്പതി, വിജയവാഡ, വിശാഖപട്ടണം വഴി 18 മണിക്കൂർ സഞ്ചരിക്കുന്ന സർവീസുകളാണ് ആർടിസി ലക്ഷ്യമിടുന്നത്. നിലവിൽ, ബെംഗളൂരുവിൽ നിന്ന് ഷിർദ്ദിയിലേക്കുള്ള 1,058 കിലോമീറ്ററാണ് നഗരത്തിൽ നിന്ന് നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ ബസ് സർവീസ്.
പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലേക്ക് ബസ് സർവീസ് ഏർപ്പെടുത്താൻ കെഎസ്ആർടിസിക്ക് നിരവധി നിവേദനങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. ഇത് കെഎസ്ആർടിസിയുടെ ഏറ്റവും ദൈർഘ്യമേറിയ റൂട്ടായതിനാൽ പുതിയ യൂറോപ്യൻ ശൈലിയിലുള്ള, എയർകണ്ടീഷൻ ചെയ്ത സ്ലീപ്പർ അമ്പാരി ഉത്സവ് ബസുകൾ വിന്യസിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
സർവീസ് നടത്തുന്നതിനായി ഒഡീഷ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുമായി ചർച്ച പുരോഗമിക്കുകയാണ്. ബസ് റൂട്ട് കടന്നുപോകുന്ന ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് കെഎസ്ആർടിസിക്ക് അനുകൂല പ്രതികരണങ്ങളും ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ഈ റൂട്ടുകൾ ഒഡീഷയെ മാത്രമല്ല, ആന്ധ്രാപ്രദേശിലെ തിരുപ്പതി, വിജയവാഡ, വിശാഖപട്ടണം തുടങ്ങിയ പ്രധാന സ്ഥലങ്ങളെയും ബന്ധിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: BENGALURU | KSRTC
SUMMARY: KSRTC announce bus service from bengaluru to puri
ബെംഗളൂരു: ഷൊർണൂർ കുളപ്പുള്ളി കത്തുവെട്ടിൽ വീട്ടില്‍ രമാദേവി (72) ബെംഗളൂരുവില്‍ അന്തരിച്ചു. ഉദയനഗർ ഇന്ദിരാഗാന്ധി സ്ട്രീറ്റിലായിരുന്നു താമസം. ഭർത്താവ്: പി.ടി.നാരായണൻ…
ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജം വാർഷിക പൊതുയോഗവും ഭരണ സമിതിയിലാക്കുള്ള തെരഞ്ഞെടുപ്പും ഞായറാഴ്ച ഇന്ദിരാ നഗർ കൈരളി നികേതൻ എഡ്യുക്കേഷൻ…
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍…
ബെംഗളൂരു: രാഷ്ട്രീയപ്പാർട്ടികളുമായി ബന്ധമുള്ള സംഘടനകളിൽ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രവർത്തിക്കാൻ പാടില്ലെന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുത്ത് കർണാടക സർക്കാർ. ആർഎസ്എസ് പരിപാടിയിൽ…
ബെംഗളൂരു: പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഗുണ്ടാനേതാവ് കൊല്ലപ്പെട്ടു. വിജയപുര ജില്ലയിലെ രാംപൂർ ഗ്രാമത്തിലാണ് സംഭവം. കുപ്രസിദ്ധ ഗുണ്ട അക്ലക്ക് പട്ടേല്‍ എന്ന…
ബെംഗളൂരു: നെലമംഗല കേരള സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെഗാ വടംവലിമത്സരം ബസവണ്ണ ദേവരമഠം സ്കൂൾ ഗ്രൗണ്ടിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട്…