ബെംഗളൂരു: ബെംഗളൂരുവിൽ പബ്ബുകളുടെ എണ്ണം കുറയുന്നു. പ്രവർത്തന ചെലവും മദ്യവില ഉയരുകയും ചെയ്തതോടെ പബ്ബിലെ സന്ദർശകരുടെ എണ്ണം കുറയുന്നതിനെ തുടർന്നാണിത്. കഴിഞ്ഞ ഒരു വർഷത്തിനിടെ നഗരത്തിൽ 40 പബ്ബുകൾ അടച്ചുപൂട്ടി.
കോറമംഗലയിൽ മാത്രം കഴിഞ്ഞ വർഷം ആറ് പബ്ബുകൾ അടച്ചുപൂട്ടി. നിലവിൽ നഗരത്തിൽ പ്രവർത്തിക്കുന്ന പല പബ്ബുകളും അടച്ചുപൂട്ടലിൻ്റെ വക്കിലാണെന്നും റെസ്റ്ററൻ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി അനന്ത നാരായണൻ പറഞ്ഞു. പബ്ബിൽ പാർട്ടി നടത്തുന്നതിന് പകരം ഇപ്പോഴത്തെ ട്രെൻഡായ ഹൗസ് പാർട്ടികളാണ് പബ്ബിൽ എത്തുന്നവരുടെ എണ്ണത്തിൽ കുറവുവരുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ഇതിന് പുറമേ, കോർപറേറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ പബ്ബുകളിൽ ചെലവഴിക്കുന്ന തുക കുറച്ചതും ഉടമകൾക്ക് തിരിച്ചടിയായി. തൊഴിൽ സുരക്ഷയില്ലാത്തതും കൂട്ടപ്പിരിച്ചുവിടൽ ഭയന്നുമാണ് ചെലവഴിക്കുന്ന തുകയിൽ കോർപറേറ്റ് ജീവനക്കാർ ശ്രദ്ധ നൽകുന്നത്. നിലവിൽ പബ്ബുകളിൽ 25 ശതമാനത്തോളം വരെ ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞതായി നാഷണൽ റെസ്റ്ററൻ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ ബെംഗളൂരു ചാപ്റ്റർ പ്രസിഡൻ്റ് ചേതൻ ഹെഗ്ഡെ വ്യക്തമാക്കി.
TAGS: BENGALURU PUBS
SUMMARY: Pubs in Bengaluru declining terribly
തിരുവനന്തപുരം: നാലു ചലച്ചിത്ര പുരസ്‌കാര നേട്ടങ്ങളുടെ നിറവില്‍ നില്‍ക്കുന്ന മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' രാജ്യാന്തരവേദിയിലേക്കും. ലോസ് ആഞ്ചിലിസിലെ ഓസ്‌കര്‍ അക്കാദമി…
ഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ സുപ്രീം കോടതി സുപ്രധാനമായ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയപാതയടക്കമുള്ള റോഡുകളില്‍ നിന്നും…
തിരുവനന്തപുരം: സിപിഎം ഭരണസമിതിയുടെ കാലയളവില്‍ നൂറുകോടിയോളം രൂപയുടെ ക്രമക്കേടു നടന്നെന്ന് കണ്ടെത്തിയ നേമം സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്.…
മോസ്‌കോ: ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയെ റഷ്യയിലെ അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 19 ദിവസം മുമ്പ് കാണാതായ അജിത് സിങ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 89,480 രൂപയും ഗ്രാമിന് 50 രൂപ…
കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ,…